Hot Posts

6/recent/ticker-posts

സമുദ്ര മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക്




സമുദ്ര മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക് മാലിന്യമാണെന്നു കേരള സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠന റിപ്പോർട്ട്. 2040 ആകുമ്പോൾ സമുദ്രത്തിൽ വർഷം തോറും എത്തിച്ചേരുന്ന പ്ലാസ്റ്റിക് രണ്ടോ മൂന്നോ മടങ്ങായേക്കാം. 

കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ.ബിജുകുമാർ, ഇക്കോ മറീൻ പ്രോജക്ടിലെ ശാസ്ത്രജ്ഞ ഡോ. സുവർണ എസ്.ദേവി എന്നിവരാണു റിപ്പോർട്ട് തയാറാക്കിയത്. 



ആഗോളതലത്തിൽ 2021ൽ 17 ദശലക്ഷം ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തിച്ചേർന്നുവെന്നാണു കണക്ക്. 2016 ൽ ഇത് 11 ദശലക്ഷം ടൺ ആയിരുന്നു. 2040 ൽ ഇത് 29 ദശലക്ഷം ടൺ ആയേക്കാം.




2018 ലെ പ്രളയത്തിനു ശേഷം കേരള തീരത്തെ സമുദ്ര ജലത്തിൽ മൈക്രോ പ്ലാസ്റ്റിക്സിന്റെ സാന്ദ്രത 7 മടങ്ങു വർധിച്ചതായി പഠന റിപ്പോർട്ട്. കൊച്ചി, കോഴിക്കോട്, കൊല്ലം തീരങ്ങളിലെ സമുദ്ര ജലത്തിൽ മൈക്രോ പ്ലാസ്റ്റിക് മലിനീകരണം കൂടുതലാണെന്നാണു കുഫോസ് അധ്യാപകനായ ഡോ. കെ.രഞ്ജീത്, ഗവേഷകനായ വി.ജി.നിഖിൽ, കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. ജോർജ് കെ.വർഗീസ് എന്നിവരുടെ കണ്ടെത്തൽ.


പ്ലാസ്റ്റിക് വിഘടിച്ചുണ്ടാകുന്ന 5 മില്ലി മീറ്ററിൽ താഴെയുള്ള സൂക്ഷ്മ കണികകളാണു മൈക്രോ പ്ലാസ്റ്റിക്‌. മത്സ്യങ്ങളെയും മറ്റു കടൽ ജീവിവർഗങ്ങളെയും ഇതു കാര്യമായി ബാധിക്കുമെന്നും ആൽഗകൾ തുടങ്ങി തിമിംഗലങ്ങൾ വരെ മൈക്രോപ്ലാസ്റ്റിക് അകത്താക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.




Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍