Hot Posts

6/recent/ticker-posts

ചങ്ങനാശ്ശേരിയിൽ നടന്നത് കുതിരക്കച്ചവടം: സജി മഞ്ഞക്കടമ്പിൽ



കോട്ടയം: ചങ്ങനാശ്ശേരിയിൽ ഇന്ന് മുനിസിപ്പൽ ചെയർപേഴ്സണെതിരെ നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ കുതിര കച്ചവടമാണ് നടന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.



ജനാധിപത്യപരമായി കോൺഗ്രസിന്റെ പാർട്ടി ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരെ പണം കൊടുത്ത് സ്വാധീനിച്ച്  എൽഡിഎഫിൽ ചേർത്ത വിലകുറഞ്ഞ നീക്കം ചങ്ങനാശ്ശേരിയിലെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്ന് അദ്ദേഹം പറഞ്ഞു.


പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിലെ സിഎഫ് തോമസിന്റെ അനുയായികളായ ചങ്ങനാശേരി മുൻസിപ്പാലിറ്റിയിലെ കേരള കോൺഗ്രസ് കൗൺസിലർമാരെ വിലയ്ക്ക് വാങ്ങാൻ ജോസ് കെ.മാണി വിഭാഗം നടത്തിയ നീക്കം പാഴ് വേലയായി മാറിയെന്നും സജി പറഞ്ഞു.


യുഡിഎഫിനെ വഞ്ചിച്ച കൗൺസിലർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സജി പറഞ്ഞു.


 


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു