Hot Posts

6/recent/ticker-posts

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനരാരംഭിക്കണം; ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ സബ്മിഷൻ


കോട്ടയം: പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സുരക്ഷാ കാരണങ്ങളാൽ താൽകാലികമായി പ്രവർത്തനം നിർത്തിവെച്ച കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി കോട്ടയം നഗരത്തിൽ തന്നെ പുനരാരംഭിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ സബ്മിഷൻ.


റൂൾ 377 പ്രകാരം ഉന്നയിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനോട് ഇക്കാര്യം ഉന്നയിച്ചത്. 


പുതിയ കെട്ടിടം കണ്ടെത്തി പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



പുതിയ കെട്ടിടം കണ്ടെത്തുംവരെ അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിർദ്ദേശിച്ചിരുന്നത്. 


ആലപ്പുഴയിലേക്ക് 47 കിലോമീറ്ററും ആലുവയിലേക്ക് 77 കിലോമീറ്ററും തൃപ്പൂണിത്തിയിലേക്ക് 54 കിലോമീറ്ററും ദൂരമുണ്ടെന്നും എംപി സബ്മിഷനിൽ ചൂണ്ടികാട്ടി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍