Hot Posts

6/recent/ticker-posts

മദ്യനയത്തിൽ സർക്കാർ വാഗ്ദാന ലംഘനം നടത്തുന്നു: അഡ്വ. ചാർളി പോൾ



കൊച്ചി; മദ്യനയത്തിൽ ഇടതു സർക്കാർ വാഗ്ദാന ലംഘനം നടത്തുന്നതായി കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർളി പോൾ ആരോപിച്ചു. വീടും നാടും തൊഴിലിടവും എല്ലാം മദ്യത്തിൽ മുക്കുകയാണ്. 


സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ മദ്യ, ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ചാർളി പോൾ.പൊതു തിരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫ് പൊതുജന സമക്ഷം ഞങ്ങൾ തുറക്കുന്നത് ബാറുകളല്ലാ, സ്കൂളുകളാണ് എന്ന പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ ഇപ്പോൾ 722 ബാറുകളാണ് സംസ്ഥാനത്ത് തുറന്നു കൊടുത്തത്.




വ്യക്തികളും കുടുംബങ്ങളും സമൂഹവും നശിക്കാതിരിക്കാൻ ഘട്ടം ഘട്ടമായി മദ്യ ലഭ്യത കുറച്ചു കൊണ്ടുവരണം. നാടെങ്ങും മദ്യമൊഴുക്കി, കുടുംബം തകർക്കുന്ന എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തപ്പെടണം. മദ്യപിക്കുന്നശീലമില്ലാത്തവരെപ്പോലും കുടിപ്പിച്ചേ അടങ്ങു എന്ന ദുർവാശിയോടെയാണ് സർക്കാർ മദ്യനയം ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചാർളി പോൾ പറഞ്ഞു.


മദ്യ- ലഹരി-മയക്കുമരുന്ന് രഹിത ഓണം എന്നാ സന്ദേശം അടങ്ങിയ പ്ലാകാർഡ്കൾ ഉയർത്തി പ്രതിജ്ഞ എടുക്കുകയും, ലഘുലേഖകൾ വിതരണവും നടത്തി.
ഹിൽട്ടൺ ചാൾസ് അധ്യക്ഷത വഹിച്ചു. പബ്ലിക് സർവ്വീസ് കമ്മീഷൻ മുൻ മെമ്പർ സിമി റോസ് ബെൽ ജോൺ മുഖ്യ സന്ദേശം നൽകി.


കെ.കെ. വാമലോചനൻ, ജോൺസൺ പാട്ടത്തിൽ, പി.എച്ച് ഷാജഹാൻ, ഷൈബി പാപ്പച്ചൻ, ഏലൂർ ഗോപിനാഥ്, ജെയിംസ് കോറമ്പേൽ, മേരി പൈലി, എം.എൽ.ജോസഫ്, കെ.കെ സൈനബ, കെ.എ. പൗലോസ്, എം.പി ജോസി, ജോണി പിടിയത്ത്, സെൽവരാജ് തയ്യിൽ, കെ.വി. ഷാ, ശോശാമ്മ തോമസ്, സുഭാഷ് ജോർജ്, ചെറിയാൻ മുണ്ടാടൻ, എം.ഡി. ലോനപ്പൻ, വർഗീസ് കൊളരിക്കൽ എന്നിവർ പ്രസംഗിച്ചു.




 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു