Hot Posts

6/recent/ticker-posts

ക്ഷേത്രവാദ്യ പഠന കളരി ആരംഭിക്കുന്നു



ഭരണങ്ങാനം: കോട്ടയം ജില്ലയിലെ ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെമ്പിൾ ആർട്സിൽ (School of Temple Arts) ക്ഷേത്ര വാദ്യ പഠന കളരി ആരംഭിക്കുന്നു. 


ചെണ്ടമേളവും പഞ്ചാവാദ്യവും പോലെയുള്ള ആഘോഷ വാദ്യങ്ങളിൽ ഒട്ടനവധി വാദ്യ കലാകാരന്മാരെ സമ്മാനിച്ചിട്ടുള്ള സ്കൂൾ ഓഫ് ടെമ്പിൾ ആർട്സ് പ്രധാനമായും ഭരണങ്ങാനം ക്ഷേത്രം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 


ഭരണങ്ങാനം കൂടാതെ കേരളത്തിന്‌ അകത്തും പുറത്തുമായി അനവധി സെന്ററുകൾ സ്കൂളിന് ഉണ്ട്. കൂടാതെ വിദേശ രാജ്യങ്ങളിൽ ഓൺലൈൻ ആയും വാദ്യകലകളുടെ പ്രചരണം നടത്തുന്നുണ്ട്. പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഈ വാദ്യ പഠന കലാ കേന്ദ്രത്തിനുണ്ട്.


വരുന്ന ദിവസങ്ങളിൽ ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, സോപാന സംഗീതം, കൊമ്പ്, കുറും കുഴൽ എന്നീ വാദ്യങ്ങളുടെ കളരിയാണ് ആരംഭിക്കുന്നത്. താല്പര്യം ഉള്ളവർ 15-08-2023 വൈകിട്ട് 5 മണിക്ക് മുൻപായി സ്കൂൾ ഓഫ് ടെമ്പിൾ ആർട്സ് മാനേജറും പ്രശസ്ത വാദ്യ കലാകാരനുമായ അമനകര ഹരി മാരാരുമായി ബന്ധപ്പെടുക. Mob 8547259386



 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു