Hot Posts

6/recent/ticker-posts

പുതുവർഷത്തെ വരവേറ്റ് മലയാളികൾ.. ഇനി ഉത്സവ ദിനങ്ങൾ



കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങമാസം
ഓര്‍മപ്പെടുത്തുന്നത്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും.  


സാധാരണ നിർത്താതെ പെയ്യുന്ന കർക്കിട മഴയൊഴിഞ്ഞ് മാനവും മനസും തെളിയുന്ന ദിവസം കൂടിയാണ് ചിങ്ങം 1. എന്നാൽ ഇത്തവണ മഴ കർക്കിടകത്തിൽപ്പോലും പെയ്തിരുന്നില്ല.



ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. നാടെങ്ങും കർഷകദിനം വിപുലമായിക്കന്നെ ആഘോഷിക്കുകയാണ്. കാർഷിക സമൃദ്ധിയ്ക്കായി അധ്വാനിക്കുന്ന നമ്മുടെ കർഷകരെ ആദരിക്കുന്നതും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്. ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ് ചിങ്ങം ഒന്ന്. ഇത്തവണ നേരത്തെ തന്നെ എത്തുന്ന ഓണ നാളുകൾക്കായി മലയാളി ഇന്നുമുതൽ തന്നെ ഒരുങ്ങിത്തുടങ്ങും.


കൃഷി ചെയ്യാൻ പറ്റിയ മാസമാണ് ചിങ്ങം. അതുവരെ ഉള്ള എല്ലാ ദാരിദ്രവും ചിങ്ങം തീർക്കും എന്നാണ് കരുതപ്പെടുന്നത്. 


കർക്കിടക്കത്തിൽ കൃഷിയൊന്നും ചെയ്യാൻ പറ്റാതെ ദാരിദ്ര്യത്തില്‍ അകപ്പെട്ട മനുഷ്യന്മാർക്ക് പ്രതീക്ഷയുമായാണ് ഓണം വന്നിരുന്നത്. അതുകൊണ്ട് തന്നെ ചിങ്ങ മാസം എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തിന്റെ മാസമാണ്.





 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും