Hot Posts

6/recent/ticker-posts

സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ ഇനിയും അവഹേളിക്കരുത്: അതിരൂപത ഐക്യദാർഢ്യ മഹാ സമ്മേളനം




എറണാകുളം - അങ്കമാലി അതിരൂപത ഐക്യദാർഢ്യ മഹാസമ്മേളനം നടത്തി. 'ദൈവം തന്ന ദാനം വൈദികർ എളിമയോടെ കാക്കണം. സഭയെ തകർക്കരുത്. വൈദീകർ തലമറന്ന് എണ്ണ തേയ്ക്കരുത്. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ ഇനിയും അവഹേളിക്കരുത്. മാനസാന്തരത്തിന്റെ ആത്മീയ അലയൊലികൾ സഭയിൽ തിരികെ വരണം'.


ശത്രുതയുടെ വൻ മതിലുകളാണ് ഓരോ ഇടവകളിലും ഇപ്പോൾ കാണുന്നത്.
കുടുംബങ്ങളിൽ വരെ ഇപ്പോൾ ശത്രുതയുടെ മതിലുകളായി. ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് അതിരൂപതയിലെ വൈദീകരിലും സന്യാസികളിലും വരെ വിഭാഗീയത ഉടലെടുത്തു. യുവജന സമൂഹം പതുക്കെ വിശ്വാസ പ്രമാണങ്ങളിൽ നിന്ന് അകന്നു പോകുന്നത് കാണാതെ പോകരുത്. സെമിനാരി വിദ്യാർത്ഥികളിൽ വരെ വിഭാഗീയത ഒരു വിഭാഗം കുത്തി നിറച്ചു. മഹാ സമ്മേളനം വിലയിരുത്തി.




മാർപാപ്പയുടെ പ്രതിനിധി മാർ സിറിൽ വാസിലിനെതിരെ ചിലർ അധിക്ഷേപിക്കുകയും ആക്രമിക്കുകയും നിന്ദിക്കുകയും ചെയ്ത തെറ്റുകൾക്കെതിരെ മാപ്പ് അപേക്ഷിച്ചുകൊണ്ടും പരിശുദ്ധ പിതാവിനും സീറോ മലബാർ സഭയോടും ഐക്യദാർഢ്യം പ്രഖ്യപിച്ചുമാണ് മാർപാപ്പയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപന മഹാ സമ്മേളനം നടത്തിയത്.


മാർപാപ്പയോടുള്ള സ്നേഹാദര സൂചകമായി പേപ്പർ പതാക വീശി ഐക്യ പ്രതിജ്ഞ പ്രഖ്യാപനം നടത്തി. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി സിറിയക് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. 


ബസിലീക്ക റെക്ടർ ഫാ. ആൻറണി പൂതവേലി അധ്യക്ഷത വഹിച്ചു. ഫാ.ജോൺ തോട്ടുപുറം, ചെറിയാൻ കവലക്കൽ, കുര്യൻ അത്തിക്കളം, അഡ്വ.തോമസ് തളനാനി, എം.ടി. ജോസ്, സീലിയ ആൻറണി, എൽ. ഔസേഫ്, റെജി ഇളമത, ഷൈനമ്മ ജോസ്, ജോമോൻ ആരക്കുഴ, സേവ്യാർ മാടവന, ജോസഫ് എബ്രാഹാം, രഞ്ജിത്ത് ഇലഞ്ഞിക്കൽ, ആൻറണി കൂട്ടാല, ജോസി ജെയിംസ്, റൂബിൾ മാത്യൂ, ആൻറണി പൊറത്തൂർ, പി.പി. ജോർജ്,  കെ.ആർ സണ്ണി, മാത്യു ഇല്ലിക്കൽ, ബിജു നെറ്റിക്കാടൻ, അലക്സ് പനാന്താനം, കെ.ഷൈജൻ, ജോയൽ മേനാച്ചേരി, ഡെന്നി തോമസ്, ഷൈബി പാപ്പച്ചൻ, ഡേവീസ് ചൂരമന, ടോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.





 



 
Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി