Hot Posts

6/recent/ticker-posts

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ ബസ് നിരത്തിലേക്ക്



ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഓടുന്ന രാജ്യത്തെ ആദ്യ ബസ് സര്‍വീസിനിറങ്ങി. പരീക്ഷണയോട്ടത്തിനായി ഇറക്കുന്ന ഈ ഹൈഡ്രജന്‍ ബസ് ജമ്മു കശ്മീരിലെ ലേയിലാണ് ആദ്യ സര്‍വീസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 


കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ദേശീയ താപോര്‍ജ കോര്‍പ്പറേഷനാണ് (എന്‍.ടി.പി.സി.) പദ്ധതി നടപ്പാക്കുന്നത്. ലേയിലെ ഇന്‍ട്രാ സിറ്റി സര്‍വീസുകള്‍ക്കായി അഞ്ച് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസുകളാണ് ലേ അഡ്മിനിസ്‌ട്രേഷന് എന്‍.ടി.പി.സി. കൈമാറിയിരിക്കുന്നത്. 




ബസ് നല്‍കിയതിന് പുറമെ, ഇതിനുള്ള റീഫ്യുവലിങ്ങ് സ്റ്റേഷനും 1.7 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റും ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 7.5 ഏക്കര്‍ സ്ഥലമാണ് ലേ അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളത്.


രാജ്യത്തെ മുന്‍നിര കോമേഷ്യല്‍ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡാണ് ഈ ബസുകള്‍ വികസിപ്പിച്ചിരിക്കുന്നത്. 2.5 കോടി രൂപയാണ് ഓരോ ബസുകളുടെയും വില. 


നിലവില്‍ ഈ മേഖലയില്‍ സര്‍വീസ് നടത്തുന്ന മറ്റ് ഒമ്പത് മീറ്റര്‍ ഡീസല്‍ ബസുകള്‍ക്ക് സമാനമായി യാത്ര നിരക്ക് ആയിരിക്കും ഈ ബസിനെന്നാണ് വിവരം. ഈ നിരക്കില്‍ നടത്തുന്ന സര്‍വീസില്‍ നഷ്ടമുണ്ടായാല്‍ അതും പരിഹരിക്കാന്‍ എന്‍.ടി.പി.സി. സന്നദ്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ആദ്യ സര്‍വീസ് വ്യാഴാഴ്ച ലേയില്‍ എത്തുമെന്നാണ് വിവരം. കാര്‍ബണ്‍ ന്യൂട്രല്‍ ലാഡാക്കിന്റെ ഭാഗമായി 2020-ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.


 



 
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കാലിൽ രാഖി കെട്ടിയ പുലി
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ