ഹർ ഘർ തിരംഗ പദ്ധതിയുടെ ഭാഗമായി കൊച്ചിടപ്പാടിയിലെ വീടിനു മുന്നിൽ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടി ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമകൾ വിസ്മരിച്ചുകൊണ്ട് അവകാശങ്ങളെപ്പറ്റി സംസാരിക്കുന്നത് അനീതിയാണ്.
സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ടു കഴിഞ്ഞിട്ടും സമത്വം നടപ്പാക്കാനായിട്ടില്ല. അതിനു കാരണം ഭരണകർത്താക്കളുടെ പിടിപ്പുകേടാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ആധിപത്യമായിരുന്നുവെങ്കിൽ ഇപ്പോഴത് കോർപ്പറേറ്റ് ആധിപത്യമായി മാറിക്കഴിഞ്ഞുവെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ലിയ മരിയ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക, അക്സ ട്രീസ, ദിയ ആൻ തുടങ്ങിയവർ പങ്കെടുത്തു.








.jpg)

