Hot Posts

6/recent/ticker-posts

ഇടതുപക്ഷത്തിന്റെ വിജയം മതനിരപേക്ഷത നിലനിര്‍ത്താന്‍ അനിവാര്യം ജോസ് കെ മാണി



പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി.തോമസിന്റെ വിജയം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് അനിവാര്യമാണെന്നും വികസന പിന്നാക്കാവസ്ഥ നേരിടുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിന് പ്രത്യാശ ആയിരിക്കുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. 


'ഇടതുമുന്നണി സ്ഥാനാര്‍ഥി ജയ്ക്ക് സി തോമസിന്റെ  തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിക്ക് ഒരു പുതിയ ചരിത്രം സമ്മാനിക്കാന്‍ വേണ്ടിയുള്ള ഒരു വലിയ മാറ്റത്തിന്റെ കൂടി തുടക്കമാണ്'. 




രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. രാഷ്ട്രീയ ഭൂരിപക്ഷം മാറ്റി വര്‍ഗീയ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്നവര്‍. ഇത് കേരളത്തിലേക്ക് പടരാതിരിക്കാന്‍ ഇവിടെ ഇടതുമുന്നണി ജയിച്ചേ മതിയാകുവെന്ന് ജോസ് കെ മാണി പറഞ്ഞു.


കെ അജിത്ത് എക്‌സ് എംഎല്‍എ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി എന്‍ വാസവന്‍, എ. എ റഹീം എംപി, ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു, എ വി റസല്‍, സ്റ്റീഫന്‍ ജോര്‍ജ് , കെ എം രാധാകൃഷ്ണന്‍, ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.







 



 
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി