Hot Posts

6/recent/ticker-posts

ആതുര സേവനങ്ങൾ ഇനി വീട്ടിലെത്തും..! പാലായിൽ വെർച്വൽ ക്ലിനിക്



ഓർബിസ് ലൈവ്സും പ്രവിത്താനം എംകെഎം ആശുപത്രിയും സംയുക്തമായാണ് വെർച്വൽ ക്ലിനിക്ക് സേവനം ആരംഭിക്കുന്നത്. വെർച്വൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാണി സി കാപ്പൻ എംഎൽഎ നിർവഹിക്കും. പ്രവിത്താനം മേരി കാതെറിൻ സ്കൂൾ ഓഫ് നഴ്സിം​ഗിലാണ് ഉദ്ഘാടന ചടങ്ങ്. 


ഓർബിസ് ലൈവ്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിം​ഗ് ഡയറക്ടർ ആന്റൺ കുന്നേൽ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് വീടുകളിൽ എത്തി സൗജന്യ മെഡിക്കൽ ചെക്കപ്പും നല്കും. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഓൺലൈനായും ഓഫ് ലൈനായും ലഭിക്കും. 




കിടപ്പുരോ​ഗികൾക്കും ആശുപത്രിയിലേയ്ക്ക് എത്താൻ ബുദ്ധിമുട്ടുള്ളവർക്കും വേണ്ടിയാണ് സേവനം. കൂടാതെ നഴ്സിം​ഗ് സേവനം, അടിയന്തര ശുശ്രൂഷ, ലബോറട്ടറി, ഫാർമസി സേവനങ്ങൾ, പ്രസവാനന്തര ശുശ്രൂഷ, ശസ്ത്രക്രിയാനന്തര ശുശ്രൂഷ എന്നിവയും വെർച്വൽ ക്ലിനിക്കിൽ ലഭ്യമാകും. 

ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തി രോ​ഗിയെ പരിശോധിച്ച് രോ​ഗനിർണയം നടത്തുകയും മരുന്ന്, ഡ്രെസിം​ഗ്, ‍ട്യൂബ് ഫീഡിം​ഗ്, യൂറിനറി കത്തീ‌‌ടെറൈസേഷൻ എന്നിവ ചെയ്തുകൊടുക്കുകയും ചെയ്യും. തുടർ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നതാണ്.


ഉദ്ഘാടന ചടങ്ങിൽ മുൻ ഇന്ത്യ‌‌\ ലോക ബോക്സിം​ഗ് കൗൺസിൽ ചാമ്പ്യനും ഫിറ്റ്നസ് ഐക്കണുമായ കെ.എസ് വിനോദ് മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്തം​ഗം ജോസ്മോൻ മുണ്ടയ്ക്കൽ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി തമ്പി, മഞ്ജു ബിജു, ലിസി, അനുപമ വിശ്വനാഥ് എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. 


മദർ സൂപ്പീരിയർ സി.പൗളിൻ(PHJC) ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഓർബിസ് ലൈവ്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഡോ.വിപിൻ റോൾഡന്റ്, അഡ്വ.കെവി സാബു(Senior standing counsel, Govt of India, High court of Kerala& special Public prosecutor, Enforcement Directorate), ബേസിൽ കെ പോൾ, സി.ബിനി മാത്യു (PHJC) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. 






Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി