Hot Posts

6/recent/ticker-posts

പ്രവിത്താനം സെൻ്റ് മൈക്കിൾസിൽ 'ക്യാമ്പോണം - 2023' സംഘടിപ്പിച്ചു


പ്രവിത്താനം: പൊതുവിദ്യാഭ്യാസവകുപ്പ്, കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പോണം - 2023' പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തി. 


സ്വതന്ത്ര സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിവിധതരം ഡിജിറ്റൽ ഓണാഘോഷപരിപാടികൾ തയ്യാറാക്കി. സ്ക്രാച്ച് ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിങ്ങ് അധിഷ്ഠിത പൂക്കള മത്സരവും ആനിമേഷൻ ഊഞ്ഞാലാട്ടവും വിദ്യാർത്ഥികൾക്കു നവീന ഓണാഘോഷമായി മാറി.



മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ അധ്യക്ഷത വഹിച്ചു. 


ക്യാമ്പ് സംഘാടകരായ ജിനു ജെ വല്ലനാട്ട്, ജോജിമോൻ വട്ടപ്പലം, വിദ്യ കെ എസ് എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ്സ് ട്രെയിനർ ജോളി പി ചെറിയാൻ ക്ലാസുകൾ നയിച്ചു.


 


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി