Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ പാലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി എൽ.ഡി.എഫ് പിടിച്ചെടുത്തു


പാലാ: സഹകരണ മേഖല തകർക്കാനുള്ള ബിജെപി യുടേയും, യുഡിഎഫിൻ്റേയും കുത്സിത ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റും എൽഡിഎഫ് കൺവീനറുമായ പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു. 

കരുവന്നൂർ ബാങ്കിൻ്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ മേഖല തകരാൻ പൊതുജനങ്ങൾ സമ്മതിക്കുകയില്ല എന്നതിൻ്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് വിജയം. പാലായിൽ ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി തെരഞ്ഞെടുപ്പിലും ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് (എം) നേതൃത്വത്തിലുള്ള പാനൽ വിജയിച്ചിരിക്കുകയാണ്. 


യുഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ തകർച്ച മറച്ചുവച്ചുകൊണ്ട് രാഷ്ട്രീയമായി ഇടതു മുന്നണിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടികൂടിയാണ് രണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങളും കാണിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവനാഡിയായ സഹകരണ മേഖലയെ നിലനിർത്താൻ കേരള കോൺഗ്രസ് എമ്മും, ഇടതുപക്ഷ മുന്നണിയും പ്രതിജ്ഞാബന്ധമാണെന്നും പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു.  


വർഷങ്ങളായി കോൺഗ്രസ്, കേരള കോൺഗ്രസ് (എം) കൂട്ടുകെട്ടായിരുന്നു ഭരണം നടത്തിയിരുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിൽ ഇന്ന് (ശനിയാഴ്ച) നടന്ന തെരഞ്ഞെടുപ്പിൽ പന്ത്രണ്ട് അംഗ ഭരണസമിതിയിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കുഞ്ഞുമോൻ മാടപ്പാട്ട്, എം.ടി.ജാൻറിസ്, അഡ്വ.ജോസഫ് മണ്ഡപം, ഡി.പ്രസാദ്, ബെന്നി ഈരൂരിക്കൽ, രാജേഷ് വാളിപ്ലാക്കൽ, സണ്ണി പൊരുന്നകോട്ട്, അഡ്വ.സണ്ണി മാന്തറ, അന്ന കുട്ടി ജയിംസ്, മിനി സാവിയോ, സിസി ജയിംസ്, എം.ജെ.ഐസക്കിയേൽ എന്നിവർ വിജയിച്ചു.

യു.ഡി.എഫ് നടത്തിയ വ്യാജ പ്രചാരണങ്ങൾക്ക് എതിരെയുള്ള സഹകാരികളുടെ പ്രതികരണമാണ് എൽ.ഡി.എഫിൻ്റെ വൻ വിജയമെന്ന് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് പറഞ്ഞു. സംസ്ഥാനത്തെ വൻകിട ക്രംബ് റബ്ബർ ഫാക്ടറിയായ "ഇൻഡ്യാറും" റീട്ടെയിൽ ശൃംഖലയായ സുലഭ സൂപ്പർമാർക്കറ്റുകളും ഈ സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു