Hot Posts

6/recent/ticker-posts

അരുണാപുരം പുലിയന്നൂർ പാലം ജംഗ്ഷൻ അപകടരഹിതമാക്കുവാൻ നടപടി ഉണ്ടായേ തീരൂ: പാസഞ്ചേഴ്സ് അസോസിയേഷൻ


പാലാ: ഏറ്റുമാനൂർ- പാലാ സംസ്ഥാന പാതയിലെ സ്ഥിരം അപകട കേന്ദ്രമായ പുലിയന്നൂർ പാലം ജംഗ്ഷൻ അപകടരഹിതമാക്കുവാൻ ഉള്ള റോഡ് ഡിസൈൻ തയ്യാറാക്കുവാൻ വഴിതേടി അധികൃതർ. ഇന്നും ഇവിടെ വാഹനങ്ങൾ കൂട്ടി ഇടിച്ച് വാഹനങ്ങൾക്കും യാത്രക്കാർക്കും കേടുപാടുകളും പരിക്കും ഉണ്ടായിരുന്നു. ഗതാഗതവും സ്തംഭിച്ചിരുന്നു.



സംസ്ഥാനത്തെ റോഡ് ജംഗ്ഷനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത് നാക്പാക് എന്ന സ്ഥാപനമാണ്. ഇവർ സർവ്വേ ചെയ്ത് ഡിസൈൻ ചെയ്ത് രൂപരേഖ ലഭ്യമാക്കണമെങ്കിൽ വൻ തുക മുൻകൂറായി നാക്പാക്കിന് നൽകേണ്ടതുണ്ട്. ഇങ്ങനെ നൽകേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നാണ് അധികൃതരും ആലോചിക്കുന്നത്.




അപകടം ഉണ്ടാകുമ്പോൾ നാക് പാക്കിനെ വിളിച്ചിട്ടുണ്ടെന്നും ഉടൻ വരുമെന്നും ചില ജനപ്രതിനിധികൾ പലപ്പോഴും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു ചുക്കും നടന്നിട്ടില്ല. ഈ ഭാഗത്ത് ഇനിയും രക്തം വീഴ്ത്താൻ ഇടവരുത്തരുതെന്നും സുരക്ഷിത ഗതാഗതം സാദ്ധ്യമാക്കുന്നതിന് ഉചിതമായ നടപടികൾ ഉണ്ടായേ തീരൂ എന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു