Hot Posts

6/recent/ticker-posts

വ്യക്തിത്വ രൂപീകരണത്തിന്റെ കളരിയാണ് വിദ്യാലയം: ജോർജുകുട്ടി ആഗസ്തി


പ്രവിത്താനം: വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും അടിസ്ഥാന പാഠങ്ങൾ ഒരു വ്യക്തി കരസ്ഥമാക്കുന്നത് വിദ്യാലയങ്ങളിൽ നിന്നാണെന്ന് കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനും പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ ജോർജുകുട്ടി അഗസ്തി അഭിപ്രായപെട്ടു. 



പ്രവിത്താനം സെൻ്റ്.മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തുന്ന LIFE പദ്ധതിയുടെ ഭാഗമായി 'പേഴ്സണാലിറ്റി ഡെവലപ്മെൻറ് ആൻഡ് എഫക്റ്റീവ് കമ്യൂണിക്കേഷൻ' എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവും അറിവും കഴിവും സ്വഭാവവും ആണ് വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാന ഘടകങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. 



വിദ്യാർഥികളും വിദ്യാലയങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ നടത്തുന്ന LIFE പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ, ജിനു ജെ.വല്ലനാട്ട്, അനു ജോർജ്, ഭദ്ര അനിൽരാജ് എന്നിവർ സംസാരിച്ചു.

 

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍