Hot Posts

6/recent/ticker-posts

ഗുരു വന്ദനം 2023: ഡോ.സിറിയക് തോമസിന് ആദരം


പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സെന്റ്.തോമസ് കോളജ് എൻഎസ്എസ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷം 'ഗുരു വന്ദനം' പാലാ സെന്റ് തോമസ് കോളജിൽ നടന്നു. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയും ആയ രാജശ്രീ രാജ്ഗോപാൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 



എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ  പ്രൊഫ.ഡോ.ജെയിംസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ മുഖ്യാഥിതി ഡോ.സിറിയക് തോമസിന് അദ്ദേഹത്തിന്റെ സമഗ്ര സംഭവനകൾക്കും പ്രവർത്തനങ്ങൾക്കുമായി ആദരവ് നൽകി. 




ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജെയിംസ് ജോൺ, ഡോ.ഡേവിസ് സേവ്യർ, പ്രൊഫ.ടോമി തോമസ്, പ്രൊഫ.പോൾ വി കാരംതാനം എന്നിവരെയും ആദരിച്ചു. ലയൺസ് ക്ലബ് ചീഫ് ജില്ലാ കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ആശംസകൾ നേർന്നു. മീനച്ചിൽ താലൂക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് അരുൺ കുളംമ്പള്ളിൽ, ഡോ.ജയേഷ്, ആന്റണി, റോബേർസ് തോമസ്, സെന്റ് തോമസ് കോളജ് എൻഎസ്എസ് പ്രോഗ്രാം ആഫീസേഴ്‌സ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

 

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ