Hot Posts

6/recent/ticker-posts

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ രത്നം: കേരളാ കോൺഗ്രസ് ജേക്കബ്



മണർകാട്: പുതുപ്പള്ളിയുടെ തങ്ക കിരീടത്തിൽ ഉമ്മൻ ചാണ്ടി ചാർത്തിയ രത്നമാണ് അഡ്വ.ചാണ്ടി ഉമ്മനെന്ന് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി സെബാസ്റ്റ്യൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളാ കോൺഗ്രസ് പാർട്ടി മണർകാട് കവലയിൽ സംഘടിപ്പിച്ച കാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കേരളത്തിലെ യുവജനങ്ങളുടെ ഭാവി പ്രതീക്ഷയായ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ ഭാഗ്യമാണ്. ക്രിമിനൽ സ്വഭാവം കാണിക്കുന്ന സ്ഥാനാർത്ഥിയെ അവതരിപ്പിച്ച ഇടതുപക്ഷം തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ ഉണ്ടാകുമെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. 



പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു വലിയവീടൻ മുഖ്യ സന്ദേശം നല്കി. 


കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ്, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തോമസ് ചുള്ളിക്കൽ, സംസ്ഥാന ഉന്നതാധികാര സമിതി അംഗം പ്രഭാകരൻ നായർ, ജോൺസ് മാത്യു, ബിജു താനത്ത്, അനൂപ് കങ്ങഴ,പ്രമോദ് കടന്തേരി, ജയിംസ് കാലാ വടക്കൻ, റോയി മൂലേക്കരി, ജോർജ്ജ്കുട്ടി വി.എസ്, പി.എൽ മാത്യു, ഷിബു കായപ്പുറം, സോബിൻ മൂലയിൽ, ലിയോ തരകൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മണർകാട് കവലയിലും വിവിധ വാർഡുകളിലും ചാണ്ടി ഉമ്മന് വേണ്ടി വോട്ടുകൾ അഭ്യർത്ഥിക്കുകയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.


 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു