Hot Posts

6/recent/ticker-posts

യു.ഡി.എഫിന് ചുട്ട മറുപടി കൊടുക്കണം: മന്ത്രി റോഷി അഗസ്റ്റ്യൻ



കരിമ്പാനി: കെ.എം.മാണിയുടെ മൃതദേഹത്തിനൊപ്പം കേരളാ കോൺഗ്രസ് (എം) നെയും അടക്കം ചെയ്യാനാഗ്രഹിച്ചവർക്ക് ചുട്ട മറുപടി കൊടുക്കാനുള്ള അവസരമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ. മുപ്പത്തിയെട്ടു വർഷം യു.ഡി.എഫ് ലെ ഘടകകക്ഷിയും വിവിധ മന്ത്രിസഭകളിൽ ജനപ്രിയ വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത കെ.എം.മാണിയുടെ പാർട്ടിയെ മുന്നണിയിൽ നിന്നു പുറത്താക്കിയത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൻമാരുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.



യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്തു വന്ന് പന്ത്രണ്ടാം ദിവസം ഇടതുമുന്നണിയുടെ ഭാഗമായി മാറാൻ കേരളാ കോൺഗ്രസ് (എം) നു സാധിച്ചത് പാർട്ടിയുടെ
ബഹുജന അടിത്തറയിലുള്ള സി.പി.ഐ (എം) ന്റെ പൂർണ്ണ ബോധ്യവും വിശ്വാസവും മൂലമായിരുന്നെന്നും മന്ത്രി തുടർന്നു പറഞ്ഞു. 



ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം) അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടു പോകുമ്പോൾ അകലക്കുന്നം അടക്കമുള്ള ഗ്രാമപഞ്ചായത്തുകളിൽ ചരിത്ര വിജയം നേടിയ പോലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വിജയം ഉറപ്പാക്കണമെന്നും റോഷി അഗസ്റ്റ്യൻ പറഞ്ഞു. 


ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ഇടമുളയിൽ നടന്ന വിശേഷാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബേബിച്ചൻ പറമ്പകത്ത് അദ്ധ്യക്ഷത വഹിച്ചു. 



ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി, പ്രവാസി കേരളാ കോൺഗ്രസ് (എം) പ്രസിഡന്റ് അഡ്വ. സോണി മണിയങ്ങാട്ട്, സി.പി.ഐ ജില്ലാ ട്രഷറാർ ബാബു കെ ജോർജ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ  മാത്തുക്കുട്ടി ഞായർകുളം, ഡാന്റീസ് കൂനാനിക്കൽ, സി.പി.ഐ(എം) കർഷക സംഘം നേതാവ് ലൂക്കോസ് മാത്യു,  സി.പി.ഐ. ലോക്കൽ സെകട്ടറി എം.എ.ബേബി, എൽ.ഡി.എഫ് മണ്ഡലം കൺവീനർ സാബു കണിപറമ്പിൽ, കർഷക യൂണിയൻ (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജയ്മോൻ പുത്തൻ പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. 
 

വിവിധ കക്ഷി നേതാക്കളായ സാജൻ മണിയങ്ങാട്ട്, ടോണി ഇടയ്ക്കാട്ടുതറ സി.ജി.ഉണ്ണി, ആന്റോ മൂങ്ങാമാക്കൽ, റോയി മണിയങ്ങാട്ട് തുടങ്ങിയവർ നേതൃത്വം കൊടുത്തു.


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം