Hot Posts

6/recent/ticker-posts

പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി


representative image

തിരുവനന്തപുരം: പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. 


ഇന്നലെ രാത്രി 12.30 ഓടെ ആശുപത്രിയിലെത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 



ആശുപത്രിയിൽ ഗൈനക്കോളജി ഡോക്‌ടർ ഉണ്ടായിരുന്നില്ല. ഈ വിവരം രോഗിയെ അറിയിക്കാൻ വൈകിയതായും ബന്ധുക്കൾ ആരോപിക്കുന്നു. 



പിന്നീട് ഡ്യൂട്ടി നഴ്സുമാർ എസ്എടി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതായും, എസ്എടി ആശുപത്രിയിൽ എത്തിയ ഉടൻ യുവതി പ്രസവിച്ചതായും കുടുംബ വ്യക്തമാക്കി.

എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം. ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നൽകും. ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി