Hot Posts

6/recent/ticker-posts

നെൽസൺ ഡാൻ്റെയുടെ അനുസ്മരണം: സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി മൂന്നിലവ് ഹയർ സെക്കണ്ടറി സ്കൂൾ


മൂന്നിലവ്: വലിയകുമാരമംഗലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അപ്രതീക്ഷിതമായി വേർപിരിഞ്ഞു പോയ നെൽസൺ ഡാന്റെ സാറിന്റെ അനുസ്മരണം സന്നദ്ധ രക്തദാന ക്യാമ്പിലൂടെ നടത്തി മൂന്നിലവ് ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധേയമായി. 

സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും ചേർന്നാണ് ഇത്തരത്തിൽ അനുസ്മരണം നടത്തിയത്. നെൽസൺ ഡാന്റെ ഒരു മികച്ച കെമിസ്ട്രി അദ്ധ്യാപകനും വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും മാതൃകയായിരുന്നു. പാലാ ബ്ലഡ് ഫോറത്തിന്റെ ഡയറക്ടർ ഉൾപ്പടെ നിരവധി സംഘടനകളിൽ സജീവ പ്രവർത്തകൻ ആയിരുന്നു അദ്ദേഹം.


അദ്ധ്യാപകരും രക്ഷിതാക്കളും ആണ് രക്തദാനക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൽ ജോസഫ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പി.ടി.എ പ്രസിഡന്റ് ജിമ്മി തോമസ്, ഭരണങ്ങാനം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജോസഫ് എഴുപറയിൽ, ഫാദർ റ്റോം വാഴയിൽ, നെല്ലാപ്പാറ പള്ളി വികാരി ഫാദർ തോമസ് കൊച്ചോടയ്ക്കൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാദർ എബിച്ചൻ ടി.പി, പൂർവ്വ വിദ്യാർത്ഥികൾ, നെൽസൺ സാറിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ അൻപതിലധികം പേർ ഈ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു. പാലാ കിസ്കോ - മരിയൻ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.


സെൻറ് പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും ചേർന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ മാത്യു കാവനാടിമലയിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലായുടെ ആദരണീയനായ മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൽ ജോസഫ്, വൈസ് പ്രസിഡന്റ് മായ അലക്സ്, സ്കൂൾ പ്രിൻസിപ്പൽ  ബിനോയ് ജോസഫ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പി.ടി.എ പ്രസിഡൻറ് ജിമ്മി തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാദർ എബിച്ചൻ ടി.പി, ബ്ലഡ് ഫോറം ഡയറക്ടർ ജയ്സൺ പ്ലാക്കണ്ണി, എച്ച് ഡി എഫ് സി ബാങ്ക് അസിസ്റ്റന്റ് മാനേജർ ആനന്ദ്, ഡോക്ടർ വി ഡി മാമച്ചൻ, സിസ്റ്റർ ബിൻസി എന്നിവർ ആശംസകൾ അർപ്പിച്ചു.

Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി