Hot Posts

6/recent/ticker-posts

വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്ക് പൈസ അനുവദിക്കാത്ത സർക്കാർ ധൂർത്ത് നടത്തുന്നു: സജി മഞ്ഞക്കടമ്പിൽ


കടനാട്: എൽഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന ഇടതുസർക്കാർ സ്കൂൾ കുട്ടികൾക്ക് ഉച്ചകഞ്ഞിക്ക് പോലും പൈസ അനുവദിക്കാതെ ധൂർത്ത് നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനും കാർഷിക വിളകളുടെ വില തകർച്ചയ്ക്കുമെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയലിന് മുന്നോടിയായി കടനാട് പഞ്ചായത്തിൽ നടന്ന യുഡിഎഫ് പദയാത്ര പിഴക് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.







യുഡിഎഫ് മണ്ഡലം ചെയർമാൻ ടോം കോഴിക്കോട് അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ മത്തച്ഛൻ അരീപ്പറമ്പിൽ, ഡിസിസി സെക്രട്ടറി ആർ സജീവ്, കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസ് വടക്കേക്കര, അപ്പച്ചൻ മൈലക്കൽ, സിബി ചക്കാലക്കൽ, റീത്താമ്മ ജോർജ്,

കെ.കെ ശാന്താറാം, ബിനു വള്ളോംപുരയിടം, ചെറിയാൻ മണ്ണാറാത്ത്, ജോയി കല്ലനാനി, ടോമി കരൂർ, തോമസ് പുത്തേടൻ, ജോസഫ് അമ്പാട്ട്, പി.ടി തോമസ്, ജയ്സൺ പ്ലാക്കണ്ണി, ജോസ് വരിക്കമാക്കൽ, ബേബി ഈരൂരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കടനാട് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റർ ഉദ്ഘാടനം ചെയ്തു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ