Hot Posts

6/recent/ticker-posts

വിദ്യാലയങ്ങളില്‍ ജലസംരക്ഷണ ബോധവൽക്കരണ പ്രോഗ്രാം നടത്തി


കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ ജലം ജീവിതം ജലസംരക്ഷണ ബോധവൽക്കരണ പ്രോഗ്രാം പാലായിൽ നടത്തി. പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിലും  സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിലുമായിട്ടാണ് പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അമൃത മിഷൻ പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട  പരിപാടിയിൽ തെരുവ് നാടകം , കുടിവെള്ള പരിശോധന ,  മെസ്സേജ് മിറർ സ്ഥാപിക്കൽ തുടങ്ങിയവയും നടത്തി. കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. വോളൻ്റിയേഴ്സും  അദ്ധ്യാപകരുമാണ് ഇതിന്‌ നേതൃത്വം നൽകിയത്.


പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ ആരംഭിച്ച പ്രോഗ്രാം പാലാ മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സാവിയോ കാവുകാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസഫ് തടത്തിൽ സന്ദേശം നൽകി എൻ .എസ് .എസ് വോളണ്ടിയേഴ്സ് തെരുവ് നാടകം അവതരിപ്പിച്ചു.


സെ.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടി  മുൻസിപ്പൽ കൗൺസിലർ  ബിജി ജോജോ ഉദ്ഘാടനം ചെയ്തു..  സെ. തോമസ് ഹയർ സെക്കൻ്ററി സ്കൂൾ  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജലസംരക്ഷണ സന്ദേശം നൽകി. 


ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളിൽ നിന്ന് 100 ജല സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.  സ്കൂളുകളിൽ മെസ്സേജ് മിററുകളും സ്ഥാപിച്ചു.  എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  കെ.ജെ.സോജൻ,  ടോം . കെ . മാത്യു ,  ജെറിൻ ജോസ് ,  റിൻസി പീറ്റർ , നിധിൻ ജേക്കബ് എന്നിവർ  നേതൃത്വം നൽകി.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി