Hot Posts

6/recent/ticker-posts

പ്രൊഫ. വി ജെ ജോസഫ് സത്യസന്ധനായ പൊതുപ്രവർത്തകൻ: ഫാ അഗസ്റ്റിൻ പാലക്കാപറമ്പിൽ




ഭരണങ്ങാനം: മുൻ എംഎൽഎ വി.ജെ ജോസഫിൻ്റെ ജീവചരിത്ര പുസ്തകമായ പ്രൊഫ വി.ജെ ജോസഫ് എക്സ് എം എൽ എ കാലത്തിനു മുമ്പേ നടന്ന പൊതുപ്രവർത്തകൻ  എന്ന പുസ്തകത്തെക്കുറിച്ച് സംഘടിപ്പിച്ച അവലോകനവും പ്രൊഫ വി.ജെ ജോസഫിനെ ആദരിക്കലും നടന്നു. അരുവിത്തുറ സെൻ്റ് ജോർജ് പള്ളി വികാരി ഫാ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. 


സത്യസന്ധനായ പൊതുപ്രവർത്തകനെന്ന നിലയിലാണ് പ്രൊഫ വി ജെ ജോസഫിന് സമൂഹത്തിലെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ആൻ്റോ മാങ്കൂട്ടം പുസ്തക പരിചയം നടത്തി. 



ഡോ പി.ജെ സെബാസ്റ്റ്യൻ, പ്രൊഫ കെ.പി ജോസഫ്, അഡ്വ സിറിയക് കുര്യൻ, ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ്, പ്രൊഫ കെ.പി ആഗസ്തി എന്നിവർ പ്രസംഗിച്ചു.



പ്രൊഫ വി.ജെ ജോസഫ് മറുപടി പ്രസംഗം നടത്തി. ഡോ പി.ജെ സെബാസ്റ്റ്യൻ, പ്രൊഫ കെ.പി ആഗസ്തി, പ്രൊഫ ഡാൻ്റി ജോസഫ് എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചത്.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി