Hot Posts

6/recent/ticker-posts

കുത്തിവയ്പ്പിനെ തുടര്‍ന്ന് ഒന്നര വയസുകാരിയുടെ കൈയ്യില്‍ മുഴ വന്ന് പഴുത്തു; നഴ്സിനെതിരെ കേസെടുത്തു


കോട്ടയം: കുത്തിവയ്പ്പിനെ തുടര്‍ന്ന് ഒന്നര വയസുകാരിയുടെ കൈയ്യില്‍ മുഴ വന്ന് പഴുത്തെന്ന പരാതിയിൽ കേസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം രണ്ടാം തീയതിയാണ് ബ്രഹ്മമംഗലം സ്വദേശികളായ ജോമിൻ - റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയ്യില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കുത്തിവയ്പ്പിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ചു. പഴുപ്പു വന്നു. 

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വീഴ്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വീട്ടുകാരുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്ന് കുട്ടിയുടെ കയ്യില്‍ അണുബാധയുണ്ടായെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമമെന്നും മാതാപിതാക്കള്‍ പറയുന്നു.






പിഞ്ചുകുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതില്‍ അപാകത വരുത്തിയ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്