Hot Posts

6/recent/ticker-posts

ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു



ഞീഴൂർ: ഞീഴൂർ സർവീസ് സഹരണ ബാങ്കിൽ 22 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. എൽ.ഡി.എഫ് ഞീഴൂർ മണ്ഡലം കൺവീനർ സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ: ലോപ്പസ് മാത്യു ഉത്ഘാടനം ചെയ്തു.  


സി.പി.എം ജില്ലാ കമ്മറ്റി അംഗം പി.വി സുനിൽ മുഖ്യ പ്രഭാഷണം നടത്തി. സഖറിയാസ് കുതിരവേലി, വി.കെ.സുരേഷ് കുമാർ, പി.എം തങ്കപ്പൻ, ജയിംസ് ഉതുപ്പാൻ, കെ.പി ദേവദാസ്, പി.റ്റി കുര്യൻ, പി.ആർ സുഷമ, ജോസ് പുത്തൻകാലാ,  ശ്രീകല ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു. 


തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി സന്തോഷ് കുഴിവേലി (ചെയർമാൻ) കെ.പി. ദേവദാസ് (കൺവീനർ) ജയിംസ് ഉതുപ്പാൻ (ട്രഷറർ) തിരഞ്ഞെടുത്തു. 

സ്ഥാനാർഥികളുടെ പേരുകൾ ചുവടെ;


ജനറൽ വിഭാഗത്തിൽ

ചെറിയാൻ പി യു പട്ടർകുഴിയിൽ
കെ കെ പ്രകാശ്‌ 
ശാരദാ നിവാസ്‌
പ്രകാശ്‌ വി ജി 
വൃന്ദാവനം
പ്രഭാകരൻ കെ എൻ
കോടികുളത്ത്‌
ബിജോയി ജോർജ്ജ്‌
വാക്കാട്ടിൽപുത്തൻപുരയിൽ
മാത്യു ജോർജ്ജ്‌ 
തോപ്പിൽ

വനിത സംവരണത്തിൽ

ബിനി ജോസ്മോൻ
മാഞ്ഞാലിൽ,മിഥുമോൾ എം ജി
മണിമലകുന്നേൽ
രേഖ സന്തോഷ്‌
കുഴികണ്ണിയിൽ

പട്ടികജാതി സംവരണത്തിൽ

അഡ്വ. ധനുഷ്‌ ബാബു കദളികാട്ടിൽ

നിക്ഷേപക വിഭാഗത്തിൽ

വി ബി വിനോദ്‌കുമാർ വാട്ടവത്ത്

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍