Hot Posts

6/recent/ticker-posts

ഇസ്രായേൽ യുദ്ധ പ്രഖ്യാപനം: കേന്ദ്ര സർക്കാർ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് മാണി സി കാപ്പൻ


പാലാ: ഇസ്രായേൽ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ മേഖലയിലെ മലയാളികളുടെ സുരക്ഷ ലക്ഷ്യമാക്കി അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവരോട് മാണി സി കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു.

മേഖലയിലെ സ്ഥിതി ഭയാനകമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അവിടെയുള്ള മലയാളികളുമായി ആശയവിനിമയം നടത്തി. അവിടെയുള്ള ആളുകളുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണ്. 72 മണിക്കൂർ നേരത്തേയ്ക്കുള്ള സാധനസാമിഗ്രികൾ തയ്യാറാക്കി ഇരിക്കാൻ ഇസ്രായേൽ നിർദ്ദേശം നൽകി കഴിഞ്ഞതായി അവിടെ നിന്നുള്ളവർ അറിയിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ്, വാർത്താവിനിമയ സൗകര്യങ്ങൾ തത്ക്കാലികമായി തടസ്സപ്പെടാനുള്ള സാധ്യതയും അവിടെ നിന്നുള്ളവർ പറഞ്ഞു.


മേഖലയിൽ ധാരാളം കേരളീയർ താമസിക്കുന്നുണ്ട്. ദിനംപ്രതി കേരളീയരുടെ ജീവിതം കൂടുതൽ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനങ്ങളും പലായനങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.



അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാൻ പാലാക്കാർക്ക് സൗകര്യം 

പാലാ: യുദ്ധസാഹചര്യത്തിൽ പാലായിൽ നിന്നും മേഖലയിലുള്ളവർക്കു അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാൻ സൗകര്യമേർപ്പെടുത്തിയതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു. 

അടിയന്തിര സാഹചര്യത്തിൽ 8848354369 എന്ന വാട്ട്സ് ആപ്പ് വിവരങ്ങൾ അറിയിക്കാവുന്നതാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എംഎൽഎ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനെ ചുമതലപ്പെടുത്തി.

Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്