Hot Posts

6/recent/ticker-posts

ബിഷപ്പ് വയലിൽ വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ മഹാൻ: പ്രൊഫ വി ജെ ജോസഫ്

പാലാ: വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ  മഹാനായിരുന്നു ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലെന്ന് മുൻ എം എൽ എ പ്രൊഫ വി ജെ ജോസഫ് പറഞ്ഞു. പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൻ്റെ 37 മത് ചരമവാർഷികത്തോടനുബന്ധിച്ച് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു കൊണ്ട് പാലായെ വിദ്യാഭ്യാസത്തിൻ്റെ ഹബ്ബാക്കി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു. ആധുനിക പാലായുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കാനും ശക്തമായ അടിത്തറ പാകാനും ബിഷപ്പ് വയലിലിനായി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.


പാലാ മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ജോസി വയലിൽ കളപ്പുര, ഷാജു പ്ലാത്തോട്ടം, ജോസഫ് കുര്യൻ മൂലയിൽതോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ബിഷപ്പ് വയലിലിന് പാലായിൽ സ്മാരകം നിർമ്മിക്കണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍