Hot Posts

6/recent/ticker-posts

തീവ്ര പ്രകൃതിദുരന്തങ്ങളുടെ കണക്കെടുത്താൽ ഒന്നാമത് കേരളം; 67 ദിവസം തീവ്രകാലാവസ്ഥ



കോട്ടയം: കഴിഞ്ഞ 9 മാസത്തിനിടെയുണ്ടായ തീവ്ര പ്രകൃതിദുരന്തങ്ങളുടെ കണക്കെടുത്താൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്ത പട്ടികയിൽ മുൻപന്തിയിൽ കേരളം ആണെന്നു പഠനം. ജനുവരി 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള 235 ദിവസങ്ങളിൽ 67 ദിവസം കേരളം തീവ്രകാലാവസ്ഥയ്ക്കു സാക്ഷ്യം വഹിച്ചു. 60 പേർക്ക് ജീവഹാനി സംഭവിച്ചതായും പഠനം പറയുന്നു.

ദുബായിൽ ആരംഭിക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പുറത്തുവിട്ടതാണ് കണക്കുകൾ. കഴിഞ്ഞ 9 മാസത്തിനിടെ ഇന്ത്യയിൽ തീവ്രപ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാത്ത ഒരു ദിവസം പോലുമില്ലെന്നു പഠനം പറയുന്നു. 


ഇടിമിന്നലിൽ മാത്രം രാജ്യത്ത് 711 പേർ മരിച്ചു. ബിഹാറിലാണ് ഇത് ഏറ്റവും കൂടുതൽ. വിവിധ പ്രകൃതി ദുരന്തങ്ങളിലായി രാജ്യത്ത് ഏകദേശം 2,923 പേർക്കു ജീവഹാനി സംഭവിച്ചു. ഏകദേശം 18.4 ലക്ഷം ഹെക്ടറിലെ കൃഷിയെ ബാധിച്ചു.


മഴ, പ്രളയം, മിന്നൽ, താപതരംഗം, ഉരുൾപൊട്ടൽ തുടങ്ങി പല രൂപത്തിലാണ് പ്രകൃതി തിരിച്ചടിച്ചത്. എൺപതിനായിരം വീടുകൾ നശിച്ചു. 92,000 കന്നുകാലികളും നഷ്ടപ്പെട്ടു. സർക്കാർ തലത്തിൽ വേണ്ടത്ര ഡേറ്റ ഇല്ലാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും കൂടിയിരിക്കാനാണ് സാധ്യത.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു