Hot Posts

6/recent/ticker-posts

ആവേശമായി തഞ്ചാവൂർ, വേളാങ്കണ്ണി, കുംഭകോണം വിനോദയാത്ര


കെ.ടി.ഡി.എസും ഹാപ്പി ജേർണി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വിനോദ യാത്ര വിജയകരമായി പൂർത്തിയാക്കി തിരികെയെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 46 ഓളം അംഗങ്ങളുമായി പാലായിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ചെ യാത്ര ആരംഭിച്ചത്. 

യാത്രയ്ക്ക് കുമളി എസ് എൻ ഇൻറർനാഷണൽ ഹോട്ടലിൽ  കെ ടി ഡി എസ് പ്രസിഡൻറ് സജീവ് കുമാന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കെ.ടി.ഡി.എസ് പ്രസിഡൻറ് സജീവ് കുമാർ, ഡയറക്ടർ അശോക് കുമാർ, കുമളി ജീപ്പ് ട്രക്കിംഗ് കൺട്രോളർ രാജീവ് കുമളി തുടങ്ങിയവർ ശുഭയാത്ര നേർന്ന് സംസാരിച്ചു.







ഹാപ്പി ജേർണി ക്ലബ്ബ് പ്രസിഡൻറ് തോമസ് മൂന്നാനപ്പിള്ളി, സെക്രട്ടറി സുരേഷ് പി.ഡി, വൈസ് പ്രസിഡൻറ് ലക്ഷ്മി എസ്.എസ്, ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാടമന, അഡ്വക്കേറ്റ് സിന്ധു മോൾ സി.ആർ, കെ.ടി.ഡി.എസ് സ്റ്റേറ്റ് കോഡിനേറ്റർ രാഹുൽ എന്നിവർ  നേതൃത്വം വഹിച്ചു. 





2023 നവംബർ 24 വെള്ളിയാഴ്ച ആരംഭിച്ച തഞ്ചാവൂർ, വേളാങ്കണ്ണി, കുംഭകോണം യാത്രയിൽ കമ്പത്തെ മുന്തിരി തോട്ടങ്ങൾ, വെജിറ്റബിൾ ഫാം, ജമന്തി പാടങ്ങൾ, വേളാങ്കണ്ണി ചർച്ച്, തഞ്ചാവൂർ ബ്രഹദീശ്വര ക്ഷേത്രം, കുംഭകോണം ആദി കുംഭേശ്വരക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, (ദക്ഷിണേന്ത്യയിലെ കുംഭമേള ഇവിടെയാണ്‌ നടക്കുന്നത്) മഹാമഹം കുളം, ചക്രപാണി ക്ഷേത്രം, ശാരംഗ പാണി ക്ഷേത്രം, പട്ടേശ്വരം ക്ഷേത്രം, നാഗേശ്വര ക്ഷേത്രം, മഹാലിംഗ സ്വാമി ക്ഷേത്രം തുടങ്ങിയവ സന്ദർശിച്ചു. 


കഴിഞ്ഞ ഇരുപത്തി നാല് തവണയായി ഹാപ്പി ജേർണി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന യാത്രയാണ് ഇത്തവണയും വിജയകരമായി പൂർത്തിയാക്കിയത്.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ