Hot Posts

6/recent/ticker-posts

ബസ് യാത്രക്കാരുടെ പേടിസ്വപ്നമായി ടെലഫോൺ പോസ്റ്റ്

ചന്ദ്രപ്പുര ജംഗ്ഷനിൽ ബസ് സ്റ്റോപ്പിന് സമീപം അപകടകരമായ രീതിയിൽ ഷീറ്റിൽ തങ്ങി നിൽക്കുന്ന ടെലഫോൺ പോസ്റ്റ്

മഞ്ഞപ്ര: ബസ് സ്‌റ്റോപ്പിൽ അപകട ഭീഷണിയായി ടെലഫോൺ പോസ്റ്റ്. ചന്ദ്രപ്പുര ജംഗ്ഷനിൽ അങ്കമാലി ഭാഗത്തേ ബസ് സ്‌റ്റോപ്പിലാണ് അപകടാവസ്ഥയിൽ നിലം പൊത്താറായ നിലയിൽ ചരിഞ്ഞ് നിൽക്കുന്ന ടെലഫോൺ പോസ്റ്റ്. വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ രാവിലെ മുതൽ ബസ് കാത്ത് നിൽക്കുന്നത്.


പകുതി ചാഞ്ഞ് നിൽക്കുന്ന ടെലഫോൺ പോസ്റ്റ് താഴെവീഴാതെ നിൽക്കുന്നത് തൊട്ടടുത്ത കടയുടെ ഷീറ്റിൽ തങ്ങിയാണ്. ചെറുതും വലതുമായ അനേകം വാഹനപകടങ്ങൾ കടന്നുപോകുന്ന ചന്ദ്രപ്പുരയുടെ ഹൃദയ ഭാഗത്താണ് വീഴാറായ അവസ്ഥയിൽ ടെലഫോൺ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.





മാസങ്ങൾക്ക് മുൻപ് ഏതോ ഒരു വാഹനം ഇടിച്ചാണ് ടെലഫോൺ പോസ്റ്റ് ചരിയാൻ ഇടയാതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. വിവിധ ആവശ്യങ്ങൾക്കായി നൂറ് കണക്കിന് ആളുകൾ ദിവസേന വന്ന് പോകുന്ന ചന്ദ്രപ്പുരയിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന പോസ്റ്റ് ഇവിടെ നിന്ന് നീക്കം ചെയ്യാൻ നാളിതു വരെ അധികൃതർ തയ്യറായിട്ടില്ല.



കൊച്ചു കുട്ടികൾ ഉൾപ്പെടെ ധാരാളം പേർ ഇവിടെ നിന്നാണ് ദിവസനേ ബസ് യാത്രയും മറ്റും ആശ്രയിക്കുന്നത്. ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും