Hot Posts

6/recent/ticker-posts

സംരംഭകത്വ സെമിനാർ നടത്തി സെൻ്റ്.മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ


പാലാ: പ്രവിത്താനം സെൻ്റ്.മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിവരുന്ന LIFE പ്രോഗ്രാമിന്റെ ഭാഗമായി 'സംരംഭകത്വം' എന്ന വിഷയത്തിൽ കുട്ടികൾക്കായി സെമിനാർ നടത്തി. പാലാ സെൻറ്.തോമസ് കോളേജിൽ പ്രവർത്തിക്കുന്ന ബിസിനസ് ഇൻക്യുബേഷൻ സെൻറർ ആയ എസ്.ടി.സി.പി ഇന്നവേഷൻ ആൻഡ് ഇൻകുബേഷന്‍ സെന്ററും കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തുന്ന 'INNOV SPARK'  പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടത്തിയത്. 


സെൻ്റ്.തോമസ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ജയിംസ് ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു. സംരംഭകത്വ ചിന്തകൾ ചെറുപ്പത്തിൽ തന്നെ വ്യക്തിയുടെ മനസ്സിൽ ജ്വലിക്കുവാൻ 'INNOV SPARK', 'LIFE' എന്നീ പ്രോഗ്രാമുകൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. STCP ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററിന്റെ ചീഫ് ഇന്നോവേഷൻ ഓഫീസർ ബോബി സൈമൺ ക്ലാസ് നയിച്ചു. 





ഉള്ളിലുള്ള ആഗ്രഹത്തെ വ്യത്യസ്തമായ ചിന്താധാരയിലൂടെ നയിക്കുമ്പോഴാണ് നല്ല സംരംഭകൻ ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേവലം ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനേക്കാൾ നാട്ടിൽ കുറെ ആളുകൾക്ക് ജോലി കൊടുക്കുന്ന സംരംഭം തുടങ്ങുന്നതിനെ കുറിച്ചാണ് കുട്ടികൾ ചെറുപ്പത്തിൽ സ്വപ്നം കാണേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.


STCP - I.I.C. സെക്രട്ടറി ഡോ.ബാബു ജോസ്, STCP- I.I.C. ചീഫ് ഫിനാൻസ് ഓഫീസർ ഡോ.ജെയിംസ് വർഗീസ്, സ്കൂൾ സീനിയർ അസിസ്റ്റൻറ് ബീനാമോൾ അഗസ്റ്റിൽ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് അനു ജോർജ്, ജിനു ജെ.വല്ലനാട്ട് എന്നിവർ സംസാരിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍