Hot Posts

6/recent/ticker-posts

പാലാ വള്ളിച്ചിറയിൽ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു


പാലാ: വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പന്‍ (74) ആണ് മരിച്ചത്. മകന്‍ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്.


ഇന്ന് (നവംബർ 20) രാവിലെയാണ് സംഭവം. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് ഇത് സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെല്ലപ്പന്‍ കത്തിഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരികേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 





മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പന്‍ പഴയ വീടിനോട് ചേര്‍ന്ന് തൂങ്ങിമരിക്കുകയായിരുന്നു. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.


ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളിൽ നിന്ന് 100 ജല സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.  സ്കൂളുകളിൽ മെസ്സേജ് മിററുകളും സ്ഥാപിച്ചു.  എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  കെ.ജെ.സോജൻ,  ടോം . കെ . മാത്യു ,  ജെറിൻ ജോസ് ,  റിൻസി പീറ്റർ , നിധിൻ ജേക്കബ് എന്നിവർ  നേതൃത്വം നൽകി.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍