Hot Posts

6/recent/ticker-posts

ശബരിമല തീർഥാടകരുടെ ബസിനുനേരെ കല്ലേറ്

എരുമേലി : ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസിനുനേരെ കല്ലേറ്  സംഭവത്തില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി ഏഴരയോടെ എരുമേലിയിൽ മുക്കട- അത്തിക്കയം-പെരുനാട് റോഡിൽ ഇടമുറി വാഴക്കാലാമുക്കിലാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിഞ്ഞശേഷം​ കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ്,​ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ആക്രമികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ആന്ധ്രയിൽ നിന്നുള്ള തീർഥാടകസംഘം എരുമേലിയിലെ ദർശനത്തിനുശേഷം ശബരിമലയിലേക്ക് പോകുകയായിരുന്നു.


ബസ്​ വാഴക്കാലാമുക്ക് ഭാഗത്തെ കയറ്റം കയറുന്നതിനിടെ എതിർദിശയിൽ ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിയുകയായിരുന്നെന്ന് ഭക്തർ പൊലീസിനോട് പറഞ്ഞു. ആക്രമികൾ വന്ന ഭാഗത്തേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു. പെരുനാട് സി.ഐ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സംഭവമറിഞ്ഞ്​ നാട്ടുകാരും തടിച്ചുകൂടി. തീർഥാടക സംഘത്തെ ഇതേ ബസിൽ തന്നെ പൊലീസ് നിലയ്ക്കലേക്ക് വിട്ടു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും