Hot Posts

6/recent/ticker-posts

സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-മത് കൺവെൻഷൻ പന്തലിന് കാൽനാട്ടൽ കർമ്മം നടന്നു



സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-മത് കൺവെൻഷൻ പന്തലിന് കാൽനാട്ടൽ കർമ്മം എം.ഡി.സി.എം.എസ്. ഹൈസ്കൂൾ മൈതാനത്ത്‌ നടന്നു. ബേക്കർ ഡെയിൽ ചാലമറ്റത്ത് ബിഷപ്പ് റവ.വി.എസ് ഫ്രാൻസിന്റെ മുഖ്യ കാർമികത്വത്തിലാണ് നടത്തപ്പെട്ടത്.

ഒരു ദേശത്തിൻറെ അനുഗ്രഹം ആണ് ഇതുപോലുള്ള കൂടി വരവുകൾ. പ്രത്യേകിച്ച് വെല്ലുവിളികൾ സഭ നേരിടുന്ന ഈ സമയത്ത്. സഭ പ്രാർത്ഥനക്കും, വേദപുസ്ക സത്യങ്ങൾക്കും വേണ്ടി നിലനിൽക്കേണ്ടതാകുന്നു. സമൂഹത്തിൽ പലരീതിയിൽ പ്രശ്നങ്ങളും, പ്രതിസന്ധികളും കൂടി വരുകയാണ് കുട്ടികൾക്ക് നേരെ വരുന്ന അതിക്രമങ്ങൾ നിരാലംബർ, അഗതികൾ, എന്നിവരെ ചേർത്ത് നിർത്താൻ നമുക്ക് കഴിയണം. ഒരു മനുഷ്യൻറെ പ്രശ്നത്തിൽ, അവൻറെ ദുഃഖത്തിൽ പങ്കുചേരുകയും നമ്മൾക്ക് പറ്റുന്ന പരിഹാരം ചെയ്യുവാൻ കഴിയുകയും ആണെങ്കിൽ അവിടെയാണ് ദൈവീകത എന്ന് ബിഷപ്പ് ഫ്രാൻസിസ് പ്രസ്താവിച്ചു. 



2024 ഫെബ്രുവരി 4 മുതൽ 11 വരെ നടത്തപ്പെടുന്ന യോഗങ്ങൾക്കാണ് കാൽനാട്ടൽ കർമം നടത്തിയത്. എല്ലാ ദിവസവും 10, 2, 6 എന്നിങ്ങനെ ആണ് യോഗത്തിൻ്റെ സമയ ക്രമങ്ങൾ. "ആത്മാവിൽ ആരാധന ദൈവ പ്രസാദം" എന്നതാണ് ചിന്താവിഷയം. മഹായിടവക ഓഫീസർമാരായ വർഗീസ് ജോർജ് (ആത്മായ സെക്രട്ടറി), റവ. ടി.ജെ ബിജോയ് (വൈദിക സെക്രട്ടറി), പി.സി മാത്യു കുട്ടി (ട്രഷറർ), ടി.ജോയ് കുമാർ (രജിസ്ട്രാർ) എന്നിവർ പ്രസംഗിച്ചു. 


ജനറൽ കൺവീനർമാരായ റവ.ജോണി ജോസഫ്, റവ.മാക്സിൻ ജോൺ, പി.ജെ ജോർജ് കുട്ടി, പബ്ലിസിറ്റി കൺവീനർമാരായ റവ.ജെഫേഴ്സൺ.പി ജോൺസൻ, റവ.ജോസഫ് മാത്യൂ, റവ.റോയിമോൻ പി.ജെ (പ്രെയർ സെൽ കൺവീനർ), റവ.സൈമൺ പി.ജോർജ്, റവ.ജോബി ബേബി, റവ.കെ.ജെ.ജേക്കബ്, ഇവാഞ്ചലിസ്റ്റ് എം.എസ്.സെബാസ്റ്റ്യൻ, റ്റി.കെ ജോർജ്കുട്ടി, പ്രൊ മാരായ വിജു.പി ചാക്കോ, റോബിൻ ഐസക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു