Hot Posts

6/recent/ticker-posts

പാലാ കാനാട്ടുപാറയിൽ കക്കൂസ് മാലിന്യം തള്ളൽ തുടർക്കഥയാവുന്നു. ഉടൻ നടപടി വേണമെന്ന് കൗൺസിലർ


പാലാ:- തുടർച്ചയായി കക്കൂസ് മാലിന്യം പാലാ നഗരസഭ 6-ാം വാർസ് മുണ്ടാങ്കൽ കാനാട്ടുപാറ ഭാഗത്ത് വീടുകൾക്ക് സമീപം ഈ ദിവസവും തള്ളി -ജനങ്ങളെ ഉപദ്രവിക്കുന്നത് തുടരുകയാണ്. ഡിസംബർ 22നും കഴിഞ്ഞ തിരുവോണനാളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയും ഫയർഫോഴ്സും നഗരസഭാ ജീവനക്കാരും എത്തി വൃത്തിയാക്കുകയും ഒപ്പം പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.


എന്നാൽ ഇന്നും മാലിന്യം തള്ളൽ ആവർത്തിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പാലാ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  കുറ്റവാളികളെ എത്രയും വേ​ഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഞൊണ്ടി മാക്കൽ ഭാഗത്ത് ദിലീപ് എന്ന പൊതുപ്രവർത്തകൻ വെളുപ്പിന് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട  KL. 32.  F.  802, KL 32  D. 6967 എന്നീ രണ്ട് വാഹനങ്ങളുടെ നമ്പർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവ സംബന്ധിച്ചും അന്വേഷണം വേണമെന്നും കേസ് രജിസ്ടർ ചെയ്ത് സമീപപ്രദേശത്തെ സി.സി ക്യാമറകൾ പരിശോധിച്ച് കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ആവശ്യപ്പെട്ടു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും