Hot Posts

6/recent/ticker-posts

സഹകരണ സംരക്ഷണ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു



മൂന്നിലവ്: മൂന്നിലവ് സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് ഈ മാസം 27 ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണ സംരക്ഷണ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. 

ഇന്നലെ വൻ ജനപങ്കാളിത്തത്തോടെ മൂന്നിലവിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മൂന്നിലവ് മണ്ഡലം കൺവീനർ അജിത്ത് ജോർജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. 



സിപിഐ (എം) പൂഞ്ഞാർ ഏരിയ സെക്രട്ടറി സഖാവ് കുര്യാക്കോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചാർലി ഐസക്, ജെയിംസ് മാമൻ, സി ജോളി ടോമി സിപിഐഎം, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ സതീഷ് മുട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.





സഹകരണ സംരക്ഷണ മുന്നണിക്കായി 251 അംഗ ഇലക്ഷൻ കമ്മറ്റി രൂപീകരിച്ചു. അജിത്ത് ജോർജ് കൺവീനറായും ഫിനഹാസ് ഡേവിസ് ചെയർമാനായും കെ.പി ഭാവനപ്പൻ സെക്രട്ടറിയായും ജ്യോതിഷ് ജേക്കബ് ഇലക്ഷൻ കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും