Hot Posts

6/recent/ticker-posts

ബി.വി.എം കോളേജ് കുടുംബസംഗമവും എം-3 സ്‌ക്വയർ ഉദ്ഘാടനവും നടന്നു



ചേർപ്പുങ്കൽ: ബി.വി.എം കോളേജ് അധ്യാപക- അനധ്യാപകരുടെ കുടുംബസംഗമം 'സ്നേഹനിലാവ് - 2.0' നടത്തി. അന്തരിച്ച മുൻ പ്രിൻസിപ്പൽ റവ.ഡോ.മാത്യു മലേപ്പറമ്പിൽ മെമ്മോറിയൽ സ്ക്വയറിന്റെ (എം-3 സ്‌ക്വയർ) ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മാനേജർ ഫാ.ജോസഫ് പനാമ്പുഴയുടെ അധ്യക്ഷതയിൽ പാലാ രൂപതാ വികാരി ജനറാൾ റവ.ഡോ.മോൺ.ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്‌തു. 


പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്ട്യൻ തോണിക്കുഴി, ബർസാർ ഫാ.റോയി മലമാക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടക്കൽ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എൽസ മേരി സ്കറിയ, കമ്പ്യൂട്ടർ വിഭാഗം മേധാവി എം.ബി ബിനു എന്നിവർ പ്രസംഗിച്ചു.

ഇക്കഴിഞ്ഞ യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് മോൺ.ജോസഫ് മലേപ്പറമ്പിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. എം എ മൾട്ടിമീഡിയക്ക് ഒന്നാം റാങ്ക് നേടിയ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ച് മറുപടി പ്രസംഗം നടത്തി. കോളേജിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ വെഞ്ചെരിപ്പ് സമ്മേളനത്തിന് മുമ്പ് മോൺ.ജോസഫ് മലേപ്പറമ്പിൽ നിർവ്വഹിച്ചു. 


സമ്മേളനാനന്തരം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. ഡീൻ ഓഫ് സ്റ്റഡീസ് ഡോ.ജോർജുകുട്ടി വട്ടോത്ത്, ഐ.ക്യ.എ.സി കോഡിനേറ്റർ ജെഫിൻ ജോസ്, എച്.ആർ.എം അനിറ്റ് ജോസ്, ഓഫീസ് സൂപ്രണ്ട് താര മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ