Hot Posts

6/recent/ticker-posts

എയർ പോഡ് മോഷണം പുകയുന്നു: മോഷ്ടിച്ചത് സഹകൗൺസിലർ അഡ്വ.ബിനു പുളിക്കക്കണ്ടം: ജോസ് ചീരാംകുഴി



പാലാ: നഗരസഭയിൽ മൂന്ന് മാസം മുൻപ് നടന്ന കൗൺസിലിൽ വച്ച് നഷ്ടപ്പെട്ടു പോയ ആപ്പിൾ ഫോണിൻ്റെ എയർപോഡ് എടുത്തു കൊണ്ടുപോയത് തൻ്റെ സമീപത്തിരുന്ന സഹകൗൺസിലറായ ബിനു പുളിക്കക്കണ്ടം തന്നെയാണെന്ന് കൗൺസിലർ ജോസ് ചീരാംകുഴി. 


"കഴിഞ്ഞ ദിവസം യു.ഡി.എഫ് കൗൺസിലർമാർ നിരപരാധിത്വം പറഞ്ഞ് ചെയർപേഴ്സൺ കത്ത് നൽകിയിട്ട് പ്രതികരിക്കാതിരുന്നത് തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി തിരിച്ച് തരട്ടെയെന്ന് വിചാരിച്ചാണ്. അതുകൊണ്ടാണ് ആരുടെയും പേര് പറയാത്തത്. ആരോപണത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു. എൻ്റെ കൂടെയുള്ള കൗൺസിലർമാർ ആവശ്യപ്പെട്ടിട്ട് പോലും ഞാൻ പേര് പറഞ്ഞില്ല. ഇതിനിടയിൽ പല ഭീഷിണികളും പരോക്ഷമായ ഒത്ത് തീർപ്പുകളും ഒക്കെ വന്നു.പക്ഷെ അവർക്കും ഇതിൽ പേര് പറഞ്ഞ് ഇടപെടാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഇന്ന് കൂടിയ കൗൺസിലിൽ ഭരണകക്ഷിയിൽ തന്നെ പ്പെട്ട അഡ്വ ബിനു പുളിയ്ക്കക്കണ്ടം എയർ പോഡ് മോഷണത്തിൽ ദുരുഹതയുണ്ടന്നും വലിയ രാഷ്ട്രിയ നേതാവിൻ്റെ പങ്കുണ്ടന്നും പറഞ്ഞതാണ് എനിക്ക് പേരു് വെളിപ്പെടുത്തേണ്ട സാഹചര്യം വന്നത്. എൻ്റെ നഷ്ടപ്പെട്ട എയർ ഫോഡ് നഷ്ടപ്പെട്ടപ്പോൾ തന്നെ ഞാൻ പോലീസിൽ നഷ്ടപ്പെട്ട വിവരം അറിയിച്ച് പരാതി നൽകിയിരുന്നു.പിന്നെ ഞാൻ ആരോടും പറയാതെ സ്വന്തം നിലയിൽ അന്വേഷണം നടത്തുകയായിരുന്നു. കാരണം ഈ എയർപോഡ് എൻ്റെ ഫോണുമായി കണക്ടഡ് ആയിരുന്നതിനാൽ ആര് ഉപയോഗിച്ചാലും ലൊക്കേഷൻ സഹിതം എൻ്റെ ഫോണിൽ ലഭിക്കുമായിരുന്നു. അതിൻ്റെ തെളിവുകൾ നിരവധി എൻ്റെ കൈവശം ഉണ്ട്. അദ്ദേഹത്തിൻ്റെ റിസോർട്ട്, അദ്ദേഹം പോയ വഴികൾ, സ്ഥലങ്ങൾ മുതലായവയെല്ലാം.



ഏത് അന്യോഷണത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു. കാരണം മറ്റൊരെങ്കിലും അദ്ദേഹത്തിൻ്റെ റിസോർട്ടിലോ ഭവനത്തിലോ ഉപയോഗിച്ചതാണെങ്കിൽ, അദ്ദേഹം യാത്ര ചെയ്ത സ്ഥലങ്ങളിൽ എല്ലാം ടിയാൾ കൂടെ യാത്ര ചെയ്യുകയായിരുന്നോ എന്ന് കൂടി അദ്ദേഹം വ്യക്തമാക്കണം. ഞാൻ തെളിവായി നൽകുന്ന ലൊക്കേഷനുകളിൽ അന്ന് ബിനു ഉണ്ടായിരുന്നോയെന്ന് അന്നത്തെ തീയതികൾ വച്ച്  ഇദ്ദേഹത്തിൻ്റെ ഫോൺ ലോക്കേഷൻ ട്രെയിസ് ചെയ്താൽ പോലീസിന് മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇനി നാടകം കളിച്ച് ഈ സാധനം മറ്റെവിടെയെങ്കിലും അദ്ദേഹം ഉപേക്ഷിച്ചാലും ഇത്രയും കാലം ഉപയോഗിച്ച തെളിവുകൾ എങ്ങനെ നശിപ്പിക്കാനാകും. ഞാൻ സഹകൗൺസിലർമാരോടും പാർട്ടിയോടും ആലോചിക്കാതെ കൗൺസിൽ തുടങ്ങിയതിന് ശേഷം മാത്രം ചെയർ പേഴ്സണ് കത്ത് നൽകിയത് പാർട്ടിയിൽ ആലോചിച്ചാൽ മുന്നണി സംവിധാനം പറഞ്ഞ് ഒരു പക്ഷെ അനുവാദം ലഭിക്കുകയില്ലയെന്ന് കരുതിയാണ്. പക്ഷെ എൻ്റെ എയർപോഡ് നഷ്ടപ്പെട്ട കാര്യം കൗൺസിലിൽ അറിയിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. കാരണം മോഷണം നടത്തിയ ആളെ എനിക്ക് നേരിട്ട് അറിയാമായിരുന്നതുകൊണ്ട്. ഇത് നഷ്ടപ്പെട്ടപ്പോൾ ആദ്യം ഇത് കണ്ടോയെന്ന് ചോദിച്ചത് ബിനുവിനോട് ആണ്. കണ്ടില്ലയെന്ന മറുപടിയാണ് അദ്ദേഹം അന്ന് നൽകിയത്. തെളിവുകൾ എല്ലാം എതിരായി പിടി വീഴുമെന്ന് ഉറപ്പായപ്പോൾ ഗുഡലോചനയെന്ന് പറയുന്നത് വെറും തന്ത്രം മാത്രമാണ്. ഈ തന്ത്രത്തിൽ തെളിവുകൾ നശിക്കില്ല" - ജോസ് ചീരാംകുഴി.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ