Hot Posts

6/recent/ticker-posts

പ്രതിസന്ധികളിൽ പതറാതെ കരുത്ത് നേടി വിജയം കൈവരിക്കണം: മാണി സി കാപ്പൻ



വാകക്കാട്: പ്രതിസന്ധികളും പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നും അവയിൽ പതറാതെ ഊർജ്ജം ഉൾക്കൊണ്ട് കരുത്ത് നേടി വിജയം കൈവരിക്കണമെന്നും മാണി സി കാപ്പൻ എംഎൽഎ. വാകക്കാട് സെൻ്റ്.അൽഫോൻസ ഹൈസ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


സ്കൂൾ മാനേജർ ഫാ.മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ചു. പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. 26 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സി.കാതറൈൻ സിറിയക്കിന് യാത്രയയപ്പ് നൽകി. 



മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ, പഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, ഭരണങ്ങാനം അൽഫോൻസ ജ്യോതി പ്രൊവിൻസ് അസി പ്രൊവിൻഷ്യൽ സി.ജോസി കല്ലറങ്ങാട്ട്, ഫാ.ജോസ് ചുങ്കപ്പുര, പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം, പൂർവ്വവിദ്യാർത്ഥി അനിറ്റ സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ