Hot Posts

6/recent/ticker-posts

രാമപുരത്ത് അനധികൃതമായി പാറഖനനം നടക്കുന്നതായി പരാതി: പാറമട ഭീഷണിയില്‍ കുരവന്‍ കുന്ന് നിവാസികള്‍



 രാമപുരം: പാറമടയ്‌ക്കെതിരായി ഒരു കൂട്ടം ആളുകള്‍ സമരം ചെയ്ത കോട്ടമലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരവന്‍ കുന്ന് മലയും ഇപ്പോള്‍ പാറമട ഭീഷണിയിലാണ്. കുരവന്‍ കുന്നില്‍ പുതിയ പാറമടയ്ക്കുള്ള പ്രാരംഭഘട്ട ജോലികള്‍ ആരംഭിച്ചു. എന്നാല്‍ 45 ഡിഗ്രിയോളം ചെരിവുള്ള കുരവന്‍കുന്ന് മലയുടെ വശങ്ങളില്‍ വലിയ ഉരുളന്‍ കല്ലുകള്‍ അടുക്കിവെച്ച നിലയില്‍ ആണ് ഉള്ളത്. പാറമടയുടെ പ്രഹരം ഈ ഉരുളന്‍ കല്ലുകളെ താഴേക്ക് എത്തിക്കുമെന്ന് ഭീഷണിയിലാണ് പ്രദേശവാസികള്‍.


കുരവന്‍കുന്ന് മലയുടെ അടിവാരങ്ങളില്‍ ജീവിക്കുന്ന നിരവധി ആളുകള്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാവുന്ന ഈ പാറമടക്കെതിരെ ഒന്നിച്ച്  കൂടിയിരിക്കുകയാണ്. ഉരുള്‍പൊട്ടലും ഭൂമികുലുക്കവും ഉള്‍പ്പെടെ നിരവധി പ്രകൃതിക്ഷോഭങ്ങള്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ള കുരവന്‍ കുന്നുമലയുടെ അടിവാരത്ത് ജീവിക്കുന്ന ജനങ്ങള്‍ പരിഭ്രാന്തിയോടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അപൂര്‍വ്വയിനം ജീവികളുടെയും, കുരങ്ങ്, ഉടുമ്പ്, മുള്ളന്‍പന്നി, മയിലുകള്‍, കുറുക്കന്‍, കാട്ടുപൂച്ച, പെരുംപാമ്പ് തുടങ്ങിയ വന്യജീവികളുടെയും ആവാസ വ്യവസ്ഥ ഇവിടെ പാറമട തുടങ്ങുന്നത് മൂലം ഇല്ലാതാക്കും.

വിവിധയിനം അപൂര്‍വ്വ ഔഷധ സസ്യങ്ങളാലും ഫലപൂഷ്ടമാണ് കുരവന്‍കുന്ന്. രാമപുരം പഞ്ചായത്തില്‍ കുറിഞ്ഞി കൂമ്പന്‍ മുതല്‍ കോട്ടമല വന്ന് അവസാനിക്കുന്നത് കുരവന്‍ കുന്നിലാണ്. മനോഹരമായ ഭൂപ്രകൃതിയുള്ള ഈ പ്രദേശം തകര്‍ക്കുവാനുള്ള പാറമട ലോബിയുടെ നീക്കം തടയാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.


ഈ മലയുടെ അടിവാരത്തുകൂടെയാണ് രാമപുരം - മാറിക - മൂവാറ്റുപുഴ റോഡ് കടന്ന്‌പോകുന്നത്. ഇവിടെ പാറമട ആരംഭിച്ചാല്‍ നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടുന്ന ഈ റോഡിലേയ്ക്ക് കൂറ്റന്‍ പാറക്കല്ലുകള്‍ ഉരുണ്ട് വീണ് അപകടം ഉണ്ടാകും എന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികള്‍ കളക്ടര്‍ക്കും, പഞ്ചായത്ത് അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ ആന്റണി പാലുകുന്നേല്‍, റോബിന്‍ തേവലക്കാട്ട്, ആന്റണി മേമന, അഗസ്റ്റിന്‍ വടക്കേടത്ത്, രാജു മങ്ങാട്ട്കാട്ടില്‍, കുട്ടിച്ചന്‍ നടയ്ക്കുപുറത്ത് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്