Hot Posts

6/recent/ticker-posts

പി.സി ജോർജ് ബിജെപിയിൽ; ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിൽ ലയിച്ചു


ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന് പി.സി ജോർജ്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റ് മകൻ ഷോൺ ജോർജും അദ്ദേഹത്തിനൊപ്പം പാർട്ടി അംഗത്വം സ്വീകരിച്ചു.
കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 


പി.സി ജോർജ് കഴിഞ്ഞ ദിവസമാണ് ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ നൽകുന്നതാണ് ശരിയെന്നായിരുന്നു പി.സി ജോർജിന്റെ പ്രഖ്യാപനം. താനടക്കമുള്ള ജനപക്ഷം അംഗങ്ങൾ ബിജെപിയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അംഗത്വമെടുത്ത് ഔദ്യോഗിക ബിജെപി അംഗമാകാൻ തന്നെയാണ് എല്ലാ ജനപക്ഷം അംഗങ്ങളും താത്പര്യപ്പെടുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ബിജെപി ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കും. പാർട്ടിയിൽ ചേർന്നുകഴിഞ്ഞാൽ സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്നതിനാൽ നേതാക്കളുടെ നിർദ്ദേശപ്രകാരമായിരിക്കും നീക്കങ്ങൾ.


തുടർന്ന് ജനപക്ഷം അംഗങ്ങളുടെ മൂന്നംഗ സമിതി ഡൽഹിയിൽ എത്തിച്ചേരുകയും ബിജെപിയുടെ കേന്ദ്രനേതാക്കളുമായി ചർച്ച ചെയ്യുകയും ചെയ്തു. പി.സി ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് എന്നിവരാണ് കേന്ദ്രനേതാക്കളെ കണ്ടത്. തുടർന്നാണ് പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം.
Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും