Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടന്നു



ഈരാറ്റുപേട്ട: നാഷണൽ സർവീസ് സ്കീം എം ജി എച്ച് എസ് എസ് ഈരാട്ടുപേട്ട ജില്ലാ ആരോഗ്യ വകുപ്പും പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. കോട്ടയം എസ്എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നടത്തിയത്. 


സ്കൂൾ പ്രിൻസിപ്പാൾ ഫൗസിയ ബീവി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം കെ ഫരീദ് മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, മാനേജിംഗ് കമ്മറ്റി അംഗം അബ്ദുൾ ഖാദർ എം എഫ്, ഹെഡ്മിസ്ട്രസ്സ് ലീന എം പി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


124 തവണ രക്തദാനം ചെയ്ത മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി പുരസ്കാരം നേടിയ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പൊന്നാട അണിയിച്ച് ആദരിച്ചു. പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് മെമ്പർമാരായ റഫീക് അമ്പഴത്തിനാൽ, പ്രിൻസ് ബി എം ടി വി, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, ഡോക്ടർ സൂരജ്, സ്കൂൾ അധ്യാപകർ, എൻ എസ് എസ്, ഗൈഡ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  



ക്യാമ്പിൽ അൻപതോളം ആളുകൾ രക്തം ദാനം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും സഹോദരങ്ങളും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്.





Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും