Hot Posts

6/recent/ticker-posts

ശുചിത്വ സന്ദേശ യാത്രക്ക് ഈരാറ്റുപേട്ടയിൽ സ്വീകരണം നൽകി



ഈരാറ്റുപേട്ട: മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ തല ശുചിത്വ സന്ദേശ യാത്രക്ക് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അഹമ്മദ് കുരിക്കൾ നഗറിൽ സംഘടിപ്പിച്ച സ്വീകരണയോഗം നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. 



സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി ഈരാറ്റുപേട്ടയെ മാറാൻ ഹരിതകർമസേനയുടെ യൂസർ ഫീ നൂറു ശതമാനത്തിലെത്തിക്കണമെന്ന് അവർ പറഞ്ഞു. യോഗത്തിൽ ഉപാധ്യക്ഷൻ അഡ്വ.മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി മുഖ്യ പ്രഭാഷണം നടത്തി. 



സ്ഥിരം സമിതി അധ്യക്ഷരായ ഷെഫ്‌ന അമീൻ, പി.എം. അബ്ദുൽ ഖാദർ, ഫസൽ റഷീദ്, നഗരസഭാംഗങ്ങളായ നാസർ വെള്ളൂപറമ്പിൽ, അൻസൽന പരീക്കുട്ടി, ക്ലീൻ സിറ്റി മാനേജർ ടി.രാജൻ, ശുചിത്വ മിഷൻ ആർ.പി. അബ്ദുൽ മുത്തലിബ്, കില ബ്ലോക്ക് കോ - ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു