Hot Posts

6/recent/ticker-posts

ക്രിസ്മസ് ന്യൂഇയർ ഷോപ്പിംഗ് ഉത്സവം പാലായിൽ സമാപിച്ചു



പാലാ: വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റും യൂത്ത്‌ വിങ്ങും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് ന്യൂഇയർ ഷോപ്പിംഗ് ഉത്സവം പാലായിൽ സമാപിച്ചു. പാലാ വ്യാപാര ഭവനിൽ വച്ച് സമ്മാനങ്ങൾ നൽകി. 100ൽ പരം സമ്മാനങ്ങളാണ് നൽകിയത്. 


ഏകോപന സമിതി പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ എക്സ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പലാ മരിയസദനം ഡയറക്ടർ സന്തോഷ് മരിയ സദനം, പാലാ റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡോ.ജോസ് കുരുവിള കോക്കാട്ട് എന്നിവരെ പൊന്നാട അണിയിച്ചും മെമൻ്റോ നൽകിയും ആദരിച്ചു. 





വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി.സി ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, വൈസ് പ്രസിഡൻറ് ബൈജു കൊല്ലംപമ്പിൽ, സെക്രട്ടറി ബേബിച്ചൻ പുരയിടം, അനൂപ് ജോർജ്, യൂത്ത് വിംഗ് പ്രസിഡൻ്റ് ആൻ്റണി കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ ദർശന, ട്രഷറർ എബിസൺ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. 



വക്കച്ചൻ മറ്റത്തിൽ എക്സ് എം പി സമ്മാനങ്ങൾ വിതരണം ചെയ്തു. ഫെബ്രുവരി 21 ന് ഏകോപന സമിതി, യൂത്ത് വിംഗ് പ്രതിനിഥികൾ മരിയ സദനത്തിൽ ഉച്ച ഭക്ഷണത്തിൽ പങ്കെടുക്കും. പാലായുടെ ക്രിസ്മസ് ന്യൂയെർ ആഘോഷസങ്ങൾക്കു നിറപ്പകിട്ടേകി അടിപൊളി ക്രിസ്മസ് കരോളോടുകൂടി പാലായിൽ ഷോപ്പിങ് ഫെസ്റ്റിവൽ നടന്നത്.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു