Hot Posts

6/recent/ticker-posts

ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗത്തെ തുരത്തുവാനുള്ള അവകാശം കർഷകന് നൽകണം: സജി മഞ്ഞക്കടമ്പിൽ



കോട്ടയം: വയനാട്ടിൽ ഇന്ന് രാവിലെ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന അജി എന്ന കർഷകനെ വീട്ടുമുറ്റത്ത് കയറി ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഒരു മൃഗ സ്നേഹിയും രംഗത്ത് വന്നിട്ടില്ല എന്നും ഇത്തരം മൃഗസ്നേഹികളെ കാട്ടിലേക്ക് തുരത്തണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.



നാട്ടിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പേപ്പട്ടിയെ കൊന്നാൽ മൃഗസ്നേഹി ഇറങ്ങും, ജനവസമേഘലയിലേയ്ക്ക് ഇറങ്ങി മനുഷ്യരെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന വന്യമൃഗത്തെ മയക്കുവെടി വെച്ചാലും ഇറങ്ങുന്ന മൃഗസ്നേഹികൾ മനുഷ്യരാണോ എന്ന് സംശയം ഉണ്ടെന്നും സജി പറഞ്ഞു.


നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാനും സംഹരിക്കുവാനുമുള്ള അവകാശവും അധികാരവും കർഷകർക്ക് നൽകണമെന്നും സജി ആവശ്യപ്പെട്ടു. മനുഷ്യ ജീവന് ജന്തു ജീവനേക്കാൾ പ്രാധാന്യം കൊടുക്കുവാൻ മനുഷ്യരായ ജനപ്രതിനിധികൾ പാർലമെന്റിലും നിയമസഭയിലും നിയമം പാസാക്കണമെന്നും സജി ആവശ്യപ്പെട്ടു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു