Hot Posts

6/recent/ticker-posts

മുതുകോരയിൽ ടേക്ക് എ ബ്രേക്ക് ഒരുങ്ങുന്നു; ഇനി ഒന്ന് വിശ്രമിച്ച ശേഷം കാഴ്ച്ചകൾ കാണാം



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുകോരയിൽ 'ടേക്ക് എ ബ്രേക്ക് ' വിശ്രമകേന്ദ്രം ഒരുങ്ങുന്നു. ശുചിത്വ മിഷൻ കേന്ദ്ര - സംസ്ഥാന ഫണ്ട്, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി എന്നിവയിൽ നിന്നു 39.83 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്. 



അഞ്ചാം വാർഡിൽ കൈപ്പള്ളി മുതുകോര വ്യൂ പോയിന്റിന് സമീപം 1053 ചതുരശ്ര അടിയിലാണ് കെട്ടിടത്തിന്റെ നിർമാണം. മൂന്ന് ടോയ്‌ലറ്റുകൾ, യൂറിനൽ, ഒരു മുറി, ഹാൾ  എന്നിവ അടങ്ങുന്നതാണ് ശുചിത കോംപ്ലക്‌സ് കെട്ടിടം. കുടുംബശ്രീ വിപണന കേന്ദ്രത്തിനും സൗകര്യമൊരുക്കും. കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 


സ്ത്രീകളും കുട്ടികളും അടങ്ങുന്ന സഞ്ചാരികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിൽ വിശ്രമസൗകര്യവും ശുചിമുറിയും ഒരുക്കുകയാണ് ടേക്ക് എ ബ്രേക്ക് ശുചിത കോംപ്ലക്‌സിന്റെ ലക്ഷ്യമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ പറഞ്ഞു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍