Hot Posts

6/recent/ticker-posts

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും



ചെമ്മലമറ്റം: പന്ദ്രണ്ട് ശ്ലീഹൻമാരുടെ ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസെറ്റി നേതുർത്വം നല്കുന്ന പാലിയേറ്റീവ് കെയർ ഒന്നാം വാർഷിക ആഘോഷം വെളളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും. കഴിഞ്ഞ ഒരു വർഷമായി ചെമ്മലമറ്റം ഇടവകയിലും സമീപപ്രദേശങ്ങളിലും ജാതി മത ഭേദമന്യേ എല്ലാ രോഗികളെയും കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റിവ് കെയർ പ്രവർത്തിക്കുന്നത്. 




കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി ചേർന്ന് ആണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തുന്നത് എല്ലാ ബുധനാഴ്ചകളിലും ആണ് അംഗങ്ങൾ ഭവനങ്ങൾ സന്ദർശിച്ച രോഗി പരിപാലനം നടത്തുന്നത്. ഭക്ഷ്യസഹായം ചികത്സ സഹായം ആംബുലൻസ് സൗകര്യം വിൽ ചെയർ, വാക്കർ, കട്ടിൽ എന്നിവ സംഘടന ക്രമികരിച്ച് നല്കുന്നു. 


വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതു സമ്മളനം റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും ബാബു കിണറ്റുകര, മുഹമ്മദ് റിയാസ്, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ഗിയച്ചൻ ജേക്കബ് തോട്ടുങ്കൽ, സുമ ജോർജ് കരിങ്ങനാമറ്റം തുടങ്ങിയവർ പ്രസംഗിക്കും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു