Hot Posts

6/recent/ticker-posts

കാവുംകണ്ടം പള്ളിയിൽ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു

കാവുംകണ്ടം: സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഭാരതത്തിന്റെ 78 -ാം സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളും ആഘോഷിച്ചു. ജപമാല, ആരാധന, ആഘോഷമായ വിശുദ്ധ കുർബാന എന്നിവ നടന്നു. 


തുടർന്ന് വികാരി ഫാ.സ്കറിയ വേകത്താനം സ്വാതന്ത്ര്യദിന പതാക ഉയർത്തി. ഭാരതത്തിന്റെ ഐക്യവും അഖന്ധതയും കാത്തുസൂക്ഷിക്കുവാനും മതസഹിഷ്ണുത സംസ്കാരം കാത്തുസൂക്ഷിക്കാനും സാധിക്കണം. 
വിഭാഗീയതയുടെയും ഭിന്നതയുടെയും മതിലുകൾ സൃഷ്ടിക്കുന്നതല്ല മറിച്ച്, സാഹോദര്യവും സഹവർത്തിത്വവും ഇതര മതങ്ങളെ ആദരിക്കുന്ന വിശാല ഹൃദയവുമാണ് നാം വളർത്തിയെടുക്കേണ്ടതെന്ന് ഭാരത സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ, ഡേവീസ് കല്ലറക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍