Hot Posts

6/recent/ticker-posts

ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്: അപകടങ്ങൾ ഇവിടെ തുടർക്കഥയാവുന്നു!

കാവുംകണ്ടം: ബസ് തട്ടി ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇന്ന് (ആഗസ്റ്റ് 16) രാവിലെ 7.15 ന് കാവുംകണ്ടത്ത് വെച്ചാണ് അപകടം. ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് മറ്റത്തിപ്പാറ സ്വദേശിയായ പള്ളിപ്പടിക്കൽ ജിസ് ജെയിംസിനെ മാറാനാത്ത ബസ് നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ ജിസിനെ പ്രവിത്താനം കാവുകാട്ട് മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 


റോങ്ങ് സൈഡിൽ കൂടി വന്ന് ബൈക്കിൽ കയറിഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണാണ് കാലിന് ഗുരുതര പരിക്കേറ്റത്. അശ്രദ്ധമായ ഡ്രൈവിംഗും അമിത സ്പീഡുമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇത്തരം അപകടങ്ങൾ ഇവിടെ തുടർക്കഥയാവുകയാണ്. യാത്രക്കാർ പലപ്പോഴും ഭീതിയോടെയാണ് ബസ്സിൽ യാത്ര ചെയ്യുന്നത്. 
കാവുംകണ്ടം പ്രദേശത്തെ റോഡിലെ കുഴിയും ചെളിയും വാഹനങ്ങൾക്ക് എന്നും അപകട ഭീഷണിയാണ്. റോഡിന്റെ ഇരുവശവും കാടുകയറി മൂടിയ നിലയിലാണ്. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകട ഭീഷണിയായിട്ടുള്ള റോഡിന്റെ ഇരുവശങ്ങളിലെ കുഴികൾ നികത്തിയും കാട് വെട്ടിത്തെളിച്ചും റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കാവുംകണ്ടം എ.കെ. സി. സി.,പിതൃവേദി സംഘടന അധികാരികളോടാവശ്യപ്പെട്ടു. 
ജോജോ ജോസഫ് പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം, അഭിലാഷ് കോഴിക്കോട്ട്, ഡേവീസ് കെ. മാത്യു കല്ലറയ്ക്കൽ, ബേബി തോട്ടാക്കുന്നേൽ, ജോസ് കോഴിക്കോട്ട്, സാബു വാദ്ധ്യാനത്തിൽ, രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം