Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയുടെ ഓപ്പറേഷൻ തീയേറ്ററുകൾ ഇത്രയും കാലം അടച്ചിടേണ്ടി വന്നതിൻ്റെ കാരണക്കാരനെ വേരോടെ പിഴുത് മാറ്റി ആശുപത്രി അധികൃതർ

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയുടെ തീയേറ്റർ ബ്ലോക്ക് ഉൾപ്പെടുന്ന ആറു നില മന്ദിരത്തിൻ്റ മേൽതട്ടിൽ കോൺക്രീറ്റിനിടയിൽ വളർന്ന് അടി നിലകളിലേക്ക് വേരുപടലം വ്യാപിപ്പിച്ച ആൽചെടിയുടെ വേരു ശാഖകൾ വർഷങ്ങൾ കൊണ്ട് ഭിത്തിയിലേയ്ക്ക് ആഴ്ന്നിറങ്ങി ഗുരുതര പ്രശ്നങ്ങളാണ് ആശുപത്രി മന്ദിരത്തിൽ കാലങ്ങളായി സൃഷ്ടിച്ചത്.


ആൽചെടിയുടെ വേരുകൾ ഇറങ്ങി തീയേറ്റർ ബ്ലോക്കിലെ ഭിത്തിയിൽ വിള്ളൽ വീഴ്ത്തുകയും തിയേറ്ററിനുള്ളിലെ ഭിത്തികളിലേയ്ക്കും മററു നിലകളിലേയ്ക്കും നനവ് ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരുന്നു. നിരവധി തവണ ആൽചെടി നശിപ്പിച്ചിരുന്നുവെങ്കിലും ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും പൂർവ്വാധിക ശക്തിയോടെ തളിർക്കുകയുമായിരുന്നു.
തീയേറ്റർ ഭിത്തിയിൽ മഴക്കാലത്ത് നനവ് ഉണ്ടാവുകയും ചുവരിൽ ഫംഗസ് പിടിക്കുകയും ചെയ്യുമ്പോൾ തീയേറ്ററുകൾ അടച്ചിടേണ്ട സ്ഥിതിയിലായിരുന്നു. ഓരോ പ്രാവശ്യവും പ്രത്യേകിച്ച് മഴക്കാലത്ത് തീയേറ്ററ്റുകൾ പുതിയതായി പെയിൻ്റ് ചെയ്ത് അണുവിമുക്തമാക്കേണ്ടതുണ്ടായിരുന്നു. അടി നിലകളിലേയ്ക്ക് വ്യാപിച്ച ആൽച്ചെടിയുടെ വേരുകളുടെ ശൃംഖല ഒന്നാക്കെ ഇക്കഴിഞ്ഞ ദിവസം പിഴുതെടുത്തു മാറ്റുവാൻ കഴിഞ്ഞു. ആൽചെടിചെറുതായിരുന്നുവെങ്കിലും വേരുപടലം വളരെയധികമായിരുന്നു.
വളരെ വർഷങ്ങളായി ആശുപത്രിയുടെ ബഹുനില മന്ദിരത്തിൽ പ്രശ്നം സൃഷ്ടിച്ചു വളർന്ന്നിൽക്കുന്ന ആൽചെടി വേരോടെ പിഴുതു മാറ്റണമെന്നുള്ള ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷി ന്റെ ദൃഢനിശ്ചയത്തെ തുടർന്നാണ് എച്ച്.ഐ.സി സിസ്റ്റർ പി.സിന്ധു നാരായണൻ ന്റെ മേൽനോട്ടത്തിൽ, പാലാ ക്വിക്ക് റെസ്പോൺസ് ടീം മെമ്പർ ആയ ജസ്റ്റിനാണ് അപകടകരമായ രീതിയിൽ വളർന്നു നിന്നിരുന്ന ആൽ ചെടി വേരോടെ പിഴുതു മാറ്റിയത്. ഡ്രൈയ്നേജ് പൈപ്പ് ന്റെ ഇടയിൽ കൂടി അഞ്ചിലധികം നിലക്കളിലേക്ക് വ്യാപിച്ച വേരുകൾ മുറിച്ചുമാറ്റാൻ ഹോസ്പിറ്റൽ പ്ല oമ്പർ ജിജോയും ചേർന്ന് നീക്കം ചെയ്ത് ശാശ്വത പരിഹാരം കണ്ടത്. 
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം